
ദിവ്യ എസ് അയ്യറിനെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാട് അപക്വമായതെന്നും. പുരുഷമേധാവിത്വ ചിന്തയുടെ ഭാഗമായാണ് അങ്ങനെയുള്ള നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ ദിവ്യ എസ് അയ്യർ കെ കെ രാഗേഷിനെ പറ്റി സാമൂഹ്യമാധ്യമത്തിൽ ഇട്ട പോസ്റ്റിനെതിരെ നടന്ന കോൺഗ്രസ് സൈബർ ആക്രമണത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Also Read: മുനമ്പം പ്രശ്നം; ജനങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: മുഖ്യമന്ത്രി
പുരുഷമേധാവിത്വത്തിന്റെ ഭാഗമായ ചിന്തയാണ് ദിവ്യക്കെതിരായ ആക്രമണം ഉണ്ടാകാൻ കാരണമെന്നും. ദിവ്യയുടെ ഭർത്താവിന്റെ രാഷ്ട്രീയത്തിന് വിരുദ്ധമായി അവർ പ്രവർത്തിച്ചു എന്നതാണ് അവർക്കെതിരായ സൈബർ ആക്രമണത്തിന് കാരണമെന്നും. എന്നാൽ അവർ രാഷ്ട്രീയക്കാരന്റെ ഭാര്യ മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്രമിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here