
വഖഫ് ഭേദഗതി ബിൽ മുസ്ലീം അപരവത്കരത്തിനുള്ളതും ഭരണഘടനാ വിരുദ്ധമായതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ മുനമ്പം പ്രശ്നത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ പ്രദേശവാസികൾക്ക് ഇറങ്ങിപ്പോകാതിരിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മീഷനെ വച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നാൽ ആരോ നൽകിയ പ്രതീക്ഷ കൊണ്ടായിരുന്നു സമരത്തിൽ നിന്നും സമര സമിതി പിന്മാറാതെയിരുന്നതെന്നും. മുനമ്പത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുന്നിൽ നിന്നത് ബിജെപി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read: അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി
വഖഫ് ബിൽ മുനമ്പം വിഷയം പരിഹരിക്കും എന്നായിരുന്നു പ്രചാരണം നടത്തിയിരുന്നത് എന്നാൽ അത് ശുദ്ധ തട്ടിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു മുനമ്പം വിഷയത്തിൽ ഉണ്ടായിരുന്നത്. അതേ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് കിരൺ റിജിജുവിനെ മുനമ്പത്ത് കൊണ്ട് വന്നത് പക്ഷെ അദ്ദേഹത്തിന്റെ നാവിൽ നിന്ന് യഥാർഥ വസ്തുത പുറത്തുവന്നു. മുനമ്പത്തെ പ്രശ്നം വഖഫ് ബിൽ കൊണ്ട് പരിഹാരം ആകില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞു.
മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നിയമപരമായ പരിരക്ഷ കൂടി നൽകാനാണ് ശ്രമമെന്നും മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
വഖഫ് ഭേദഗതി ബില്ലിനെയും മുഖ്യമന്ത്രി വിമർശിച്ചു. മുസ്ലീം അപരവത്കരത്തിനുള്ളതായിരുന്നു ബില്ലെന്നും. ഭരണഘടനാ വിരുദ്ധമാണ് ബില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, മുസ്ലീങ്ങളെ മാത്രമല്ല ക്രൈസ്തവരെയും ലക്ഷ്യവെക്കുകയാണ് ആർ എസ് എസ് ചെയ്യുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളായാണ് മുസ്ലീങ്ങളെയും ക്രൈസ്തവരെയും ആർ എസ് എസ് കാണുന്നതെന്നും. തികഞ്ഞ വർഗീയ ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

