വിദേശ സന്ദർശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരികെയെത്തി

അമേരിക്ക ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെവ്വാ‍ഴ്ച വെളുപ്പിന് തിരികെയെത്തി. 12 ദിവസം ഇരു രാജ്യങ്ങ‍ളിലെയും സംഘടനകളോടും നേതാക്കളോടും കൂടിക്കാ‍ഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത  ശേഷമാണ് മടക്കം.

അമേരിക്കയിലെ ലോക കേരളസഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി കെ.എൻ ബാലഗോപാൽ, സ്പീക്കര്‍ എ.എൻ ഷംസീർ, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ALSO READ: പാലക്കാട് വനം വകുപ്പ് പിടികൂടിയ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും

അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. പര്യടനത്തിനിടെ കായികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് ക്യൂബന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കുകയും അതിനുള്ള സാധ്യതകള്‍ തുറക്കുകയും ചെയ്തു.

ALSO READ: അമ്മയാന പോയിട്ട് അഞ്ചുദിവസം, കുട്ടിയാനയെ ധോണിയിലേക്ക് മാറ്റിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News