ആസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നു, കോൺഗ്രസ് ബിജെപിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

ആസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആസിയാൻ കരാർ മൂലം രാജ്യത്തേക്ക് റബർ യഥേഷ്ടം ഇറക്കുമതി ചെയ്യുകയും റബറിന്റെ വിലയിടിയാൻ ഇത് കാരണമാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

also read: ഐസിയു പീഡനക്കേസ്; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

രണ്ടാം യുപിഎ സർക്കാർ ആസിയാൻ കരാർ ഒപ്പിട്ടു.ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷത്തിൻ്റെ എതിർപ്പ് മൂലം കരാറിൽ ഒപ്പിടാൻ കഴിഞ്ഞില്ല.90 ശതമാനം റബർ ഉത്പാദിച്ച നാട് ഇന്ന് 70 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്.  കോൺഗ്രസിൻ്റെ നയമാണ് ബിജെപി തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ടയർ വില ഉയരുകയും, റബർ വില കുറയുകയും ചെയ്യുന്നു.ഇതിൻ്റെ ഭാഗമായി 1600 കോടി രൂപ ടയർ കമ്പനിക്ക് പിഴയിട്ടു.ഈ തുക കർഷകർക്ക് നൽകാൻ സി പി എം ആവശ്യപ്പെട്ടു.എന്നാൽ കോൺഗ്രസ് ഒന്നും മിണ്ടിയില്ല. ഈ തുക കർഷകർക്ക് നൽകാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സർക്കാർ 180 രൂപ താങ്ങുവില പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.എൽ ഡി എഫ് ആഗ്രഹിക്കുന്നത് 250 രൂപ കർഷകർക്ക് ലഭിക്കണമെന്നാണ്.എന്നാൽ കേന്ദ്രം ഇതിനായി ഒന്നും ചെയ്യുന്നില്ല,കോൺഗ്രസ് ഇതിന് വേണ്ടി ഒന്നും മിണ്ടുന്നില്ല.കോൺഗ്രസ് ബിജെപിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് കടുത്ത വേർതിരിവ് ആണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേമ പെൻഷൻ തുക ഇനിയും വർദ്ധിക്കണമെന്നാണ് എൽ ഡി എഫിൻ്റെ ആഗ്രഹം.എന്നാൽ കേന്ദ്ര ഗവൺമെൻ്റ് ഇതിന് തുരങ്കം വയ്ക്കുകയാണ്.

also read: പാനൂരിലെ ബോംബ് സ്ഫോടനം; കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം, നിയമനടപടിക്ക് കൈരളി ന്യൂസ്

കേരളത്തിൻ്റെ മനസിനൊപ്പമല്ല, കേരളത്തിലെ കോൺഗ്രസും, യുഡിഎഫും എന്നും അദ്ദേഹം പറഞ്ഞു. രാത്രി ഉറങ്ങുന്നത് കോൺഗ്രസായിട്ടും പിറ്റേന്ന് ഉണരുന്നത് ബിജെപിയായിട്ടും അതാണ് കോൺഗ്രസ് എന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയത്തിൻ്റെ അഭിമാനമാണ് ചാഴികാടൻ എന്നും നിലപാടിൽ വ്യക്തതയും, തെളിമയുമുണ്ട്.
നാടിൻ്റെ അഭിമാനമാണ്,ഇതാണ് നാടിന് ആവശ്യം.തോമസ് ചാഴികാടനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News