സാധാരണക്കാരുടെ ഉറച്ച ശബ്ദമാണ് പന്ന്യൻ രവീന്ദ്രൻ, വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്തി: മുഖ്യമന്ത്രി

ഈ നാട്ടിലെ സാധാരണക്കാരുടെ ഉറച്ച ശബ്ദമാണ് പന്ന്യൻ രവീന്ദ്രൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ പുരോഗമനാശയങ്ങൾക്കായി പോരാടുന്ന അദ്ദേഹം അടിച്ചമർത്തലിനെതിരെയും വർഗീയ ശക്തികൾക്കെതിരെയും പൊതുമണ്ഡലത്തിലും പാർലമെന്റിലും ഒരുപോലെ ശബ്ദമുയർത്തി എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. എംപിയായിരിക്കെ തിരുവനന്തപുരം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ പല ജനകീയ വികസന പദ്ധതികളും അദ്ദേഹം നടപ്പിലാക്കി എന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ: ‘മലയാള സിനിമയ്ക്കിത് പൊന്നു വിളയും കാലം’, ആടുജീവിതം അതിവേഗ റെക്കോർഡിലേക്ക്; രണ്ടുദിവസം കൊണ്ട് നേടിയത്

പന്ന്യൻ രവീന്ദ്രന്റെ പ്രചരണ പരിപാടികളിൽ പങ്കുചേർന്നു വിവരവും അദ്ദേഹം കുറിച്ചു.മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടന്ന പൊതുയോഗങ്ങളിൽ അണിചേർന്ന ജനാവലി പ്രചരണത്തിൽ ഇടതുപക്ഷം നേടിയ മേൽക്കൈ കൃത്യമായി വരച്ചു കാട്ടുന്നതായിരുന്നുവെന്നും മതനിരപേക്ഷ കേരളം ഇടതുപക്ഷത്തോടൊപ്പമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: പലസ്തീൻ വിഷയത്തിൽ സംസാരിക്കാൻ പോയാൽ ഇസ്രയേലിനെ പ്രകീർത്തിക്കുന്ന നിലപാട് പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഉണ്ടാകുമെന്ന് ആശങ്ക വേണ്ട : മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ഈ നാട്ടിലെ സാധാരണക്കാരുടെ ഉറച്ച ശബ്ദമാണ് സ. പന്ന്യൻ രവീന്ദ്രൻ. ഇടതുപക്ഷ പുരോഗമനാശയങ്ങൾക്കായി പോരാടുന്ന അദ്ദേഹം അടിച്ചമർത്തലിനെതിരെയും വർഗീയ ശക്തികൾക്കെതിരെയും പൊതുമണ്ഡലത്തിലും പാർലമെന്റിലും ഒരുപോലെ ശബ്ദമുയർത്തി. എംപിയായിരിക്കെ തിരുവനന്തപുരം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ പല ജനകീയ വികസന പദ്ധതികളും സഖാവ് നടപ്പിലാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സ. പന്ന്യൻ രവീന്ദ്രന്റെ പ്രചരണ പരിപാടികളിൽ പങ്കുചേർന്നു. മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടന്ന പൊതുയോഗങ്ങളിൽ അണിചേർന്ന ജനാവലി പ്രചരണത്തിൽ ഇടതുപക്ഷം നേടിയ മേൽക്കൈ കൃത്യമായി വരച്ചുകാട്ടുന്നതായിരുന്നു. വർഗീയത പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ ശക്തികളെയും അവസരവാദ രാഷ്ട്രീയം കൈമുതലാക്കിയ കോൺഗ്രസിനെയും ഈ നാട് തിരിച്ചറിഞ്ഞുകഴിഞ്ഞു.മതനിരപേക്ഷ കേരളം ഇടതുപക്ഷത്തോടൊപ്പമാണ്. വിജയം സുനിശ്ചിതവും. വർഗീയതക്കെതിരെ നാടിനായി ഒന്നിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News