
സംഘപരിവാർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തിന്റെ ഭാവിയിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കട്ടപ്പനയിലെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലിമിന് പൗരത്വം നിഷേധിക്കാനുള്ള ഒരു നിയമം അതാണ് പൗരത്വ ഭേദഗതി നിയമം.ലോക രാഷ്ട്രങ്ങൾ ഇതിനെ എതിർത്തു. പ്രതിഷേധങ്ങളെയൊന്നും വകവയ്ക്കില്ല എന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിച്ചത്.ആസാമിൽ പൗരത്വം ഭേദഗതി നിയമം നടപ്പിലാക്കിയപ്പോൾ 19 ലക്ഷം ആളുകളുടെ പൗരത്വമാണ് നഷ്ടമായത്.ആസാമിൽ കാർഗിൽ യുദ്ധത്തിന്റെ പോരാടിയ വീര സൈനികന് വരെ പൗരത്വം നഷ്ടമായി.
ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ എവിടെയും കാണുന്നില്ല. ബിജെപി ശ്രമിക്കുന്നത് രാഷ്ട്രത്തെ തകർക്കാനാണ്. ആ ശ്രമത്തെ തകർക്കാൻ നമുക്കാവണം എന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന്റെ ഘട്ടത്തിൽ പ്രത്യേക പാക്കേജ് നമ്മൾ ചോദിച്ചു.കേന്ദ്രം നിഷേധിച്ചപ്പോൾ അതിനെതിരെ ശബ്ദിക്കാൻ ഈ 18 പേരും ഉണ്ടായിരുന്നില്ല.ബിജെപിയുടെ ന്യായങ്ങൾ ഏറ്റുപറയുന്നവരായി കോൺഗ്രസ് മാറി.ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞപ്പോൾ രഹസ്യമായി അഭിനന്ദിച്ച കോൺഗ്രസുകാർ ഉണ്ട്. എതിർക്കേണ്ട പ്രശ്നങ്ങളിൽ കേരളത്തിൽ നിന്നുള്ള 18 പേരെ എവിടെയെങ്കിലും കണ്ടോ?കേരളത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണ് ഈ 18 പേരും സ്വീകരിച്ചത്.2025 നവംബർ 1 ഓട് കൂടി പരമ ദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read: നോമ്പ് തുറക്കാം കിടിലന്‍ രുചിയുള്ള തരിക്കഞ്ഞി കുടിച്ച്; ഇതാ ഈസി റെസിപി
വന്യജീവികൾക്ക് ഇന്ത്യയിൽ കിട്ടുന്ന പരിഗണന വേറെ ലോകത്തൊരിടത്തും കിട്ടുന്നില്ല. ഇവിടെ മനുഷ്യനല്ല വില, വന്യമൃഗങ്ങൾക്കാണ്.മഹാരാഷ്ട്രയിൽ 13 പേരെ വന്ന കടുവയെ വെടിവെക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥൻ എപ്പോഴും കേസിനെ നേരിടുകയാണ്.ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമമാണ്. ആ നിയമം മാറ്റാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ല. ഈ നിയമം മാറ്റണം എന്നു പറയാൻ ഈ 18 പേരുടെ ആരുടെയെങ്കിലും ശബ്ദം മുഴങ്ങിയോ ?എന്നും മുഖ്യമന്ത്രി ചോദിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



