‘എന്നെ കാണാൻ എന്‍റെ ഓഫീസിലേക്കാണ് ഇമാം വന്നത്’; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി ഇമാമിനെ മുഖ്യമന്ത്രി കണ്ടെന്ന കെ പി എ മജീദിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ കാണാൻ തന്റെ ഓഫീസിലേക്ക് ആണ് ഇമാം വന്നത്. അങ്ങോട്ട് പോയി കണ്ടതാണോ ഇങ്ങോട്ട് വന്ന കണ്ടതാണോ എന്ന് പറയണ്ടേ. ‘ജമാഅത്തെ ഇസ്ലാമി നേതാക്കളെ കണ്ടത് കണ്ടത് ഞാൻ അദ്ദേഹത്തെ കണ്ടതാണോ,എന്നെ വന്ന് കണ്ടതാണോ എന്ന് നോക്കിയാൽ മതി’- മുഖ്യമന്ത്രി പറഞ്ഞു.

അവർ കാണാൻ വരുമ്പോൾ കാണാൻ വരണ്ട എന്ന് പറയാമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പാർട്ടി സെക്രട്ടറി ആയിരിക്കെ സോളിഡാരിറ്റിക്കാർ കാണാൻ വന്നപ്പോൾ നിങ്ങളല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരെന്ന് അവരോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു.

Also Read : Also Read : നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ്സാണ്, നിങ്ങള്‍ ഉപേക്ഷിച്ചു പോയത് പൂര്‍ത്തിയാക്കുകയാണ് എല്‍ഡിഎഫ്; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സിജെപി എന്നാൽ കോൺഗ്രസ് ജനതാ പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം വഴി തൃശൂർ വന്ന് നിൽക്കുകയാണ് അത്. സിജെപി എന്ന പദം ചേരുക, ഷംസുദ്ദീന്റെ കൂട്ടാളികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ എൽഡിഎഫ് വോട്ട് കുറഞ്ഞതിന് ചിലർക്ക് വലിയ വേവലാതിയാണ്, അതിലും നല്ലത് തൃശ്ശൂരിലെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോയത് എണ്ണുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News