
കേരളത്തില്‍ മൂന്നാമൂഴം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെന്നും കേരളത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദി ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇനിയും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് എംപി നേതാവ് ശശി തരൂര്‍ കേരളത്തെ പ്രശംസിച്ചത് വിമര്‍ശിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂര്‍ കേരളത്തെ പ്രശംസിച്ചത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ വളരെ പെട്ടന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതും വിജയിക്കുന്നതും. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പറയാന്‍ അദ്ദേഹം ഡേറ്റയെ മാത്രമാണ് ആശ്രയിച്ചതെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. ബിസിനസ്സ് എളുപ്പമാക്കുന്നതില്‍ കേരളം 26-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതില്‍ അസ്വസ്ഥരാകാന്‍ എന്താണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

