‘വിഷമല്ല കൊടും വിഷം’; പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറിച്ച് മുഖ്യമന്ത്രി അന്ന് പറഞ്ഞത്

Pinarayi vijayan says against rajeev chandrashekhar

കളമശേരി സ്‌ഫോടനത്തെ സംബന്ധിച്ച് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അന്ന് മുഖ്യമന്ത്രി പറഞ്ഞത്, രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടും വിഷമാണ് എന്നായിരുന്നു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നതെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ തനിമ നശിപ്പിക്കാന്‍ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തില്‍ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോള്‍ പറയുന്നു എന്നുമാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്.

2023 ഒക്ടോബര്‍ 29നാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവാ സാക്ഷികളുടെ പ്രാര്‍ഥനാസ്ഥലത്ത് സ്ഫോടനമുണ്ടായത്. 12 വയസുള്ള പെണ്‍കുട്ടിയടക്കം എട്ടുപേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ ഏക പ്രതി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാര്‍ട്ടിന്‍ നേരിട്ട് പൊലീസ് സ്റ്റഷനില്‍ എത്തുകയായിരുന്നു.

Also Read : കെ സുരേന്ദ്രനെ പിന്തള്ളി; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

അതേസമയം ഇന്നാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു എന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്.

കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറും ആര്‍എസ്എസ് നേതാവ് എ ജയകുമാറും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ പുതിയൊരു മുഖം അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കോര്‍ കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News