‘രാഷ്ട്രീയ മത സ്വത്വവാദമാണ് വർഗീയത’; വിശ്വാസികളെ വർഗീയ ഭീകരവാദികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി വിജയൻ

PINARAYI VIJAYAN

മനുഷ്യത്വവിരുദ്ധമായ ജാതീയ ഘടനയാണ് സനാതന ധർമ്മമെന്ന് പിണറായി വിജയൻ. വർഗീയതയ്ക്കെതിരായ സമരം മതങ്ങൾക്കെതിരാണെന്ന് വരുത്തി തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയ്ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.വിശ്വാസികളെ വർഗീയ ഭീകരവാദികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മതത്തെയും വർഗീയതയേയും വേർതിരിച്ചു കാണാൻ കഴിയണമെന്നും പിണറായി വിജയൻ വ്യക്തമാക്കി. രാഷ്ട്രീയ മത സ്വത്വവാദമാണ് വർഗീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:ആദ്യം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം, നേരം ഇരുട്ടി വെളുത്തപ്പോൾ 8000 ജീവനക്കാരെ പുറത്താക്കി മെറ്റ

പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പുസ്തകം ചിന്ത പബ്ലിഷേഴ്സാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. കണ്ണൂർ എ കെ ജി ഹാളിലായിരുന്നു ചടങ്ങുകൾ. ഹിന്ദുത്വവാദികൾ പറയുന്ന സനാതന ധർമ്മം എന്താണെന്നും മനുഷ്യരെ വിഭജിക്കുന്ന അത്തരം കാഴ്ചപ്പാടുകളെ ശ്രീനാരായണഗുരു എങ്ങനെയാണ് കണ്ടതെന്നുമാണ് പുസ്തകത്തിലുള്ളത്. ജാതി, അയിത്തം എന്നിവ ഹിന്ദു ശാസ്ത്ര പ്രകാരം ശരിയാണെന്നാണ് സനാതനികൾ വാദിക്കുന്നത്. അതിനെതിരെ നവോത്ഥാനനായകർ നടത്തിയ വിമർശവും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News