‘വന്ദേമാതരം പൂർണ്ണമായും ചൊല്ലിയത് ആരെ സുഖിപ്പിക്കാൻ?’ കോൺഗ്രസ് കാണിച്ചത് വഞ്ചനയെന്ന് പിണറായി വിജയൻ

pinarayi vijayan

രാജ്യത്തിൻ്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ, തപാൽ തുടങ്ങിയ മേഖലയിൽ നിയമന നിരോധനമാണ് നടക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയം ബിജെപിയെ സഹായിക്കുന്നതാണ്. അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ബിജെപിയെ ചെറുക്കാൻ കഴിയണം.പക്ഷേ അതിന് കോൺഗ്രസിന് കഴിയുന്നില്ല.ദേശീയ തലത്തിലെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അതാണ് തമിഴ്നാട്ടിൽ കണ്ടത്. രണ്ട് മന്ത്രി സ്ഥാനം കിട്ടിയപ്പോൾ മുന്നണി മാറാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല.കോൺഗ്രസ് കാണിച്ചത് വഞ്ചന. ഇടതുപക്ഷം അവിടെ രാഷ്ട്രീയ മാന്യത കാണിച്ചു.

also read:ഒപ്പമുണ്ട്..; ചിന്നക്കനാലിൽ കാട്ടാനാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

സിവിൽ സർവീസ് സംരക്ഷിക്കാൻ കഴിഞ്ഞ 10 വർഷം കഴിഞ്ഞു. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിച്ചപ്പോഴും ജീവനക്കാരെ സർക്കാർ സംരക്ഷിച്ചു. ചില അനുകൂല്യങ്ങൾ നൽകാൻ കാലതാമസം ഉണ്ടായത് ഈ സാമ്പത്തിക പ്രയാസം മൂലം. 2021ൽ സത്യപ്രതിജ്ഞ ചടങ്ങ് അന്നത്തെ പ്രതിപക്ഷം ബഹിഷ്കരിച്ചു.2026-ൽ ഞങ്ങൾ പങ്കെടുത്തു. വന്ദേമാതരം പൂർണ്ണമായും ചൊല്ലിയത് ആരെ സുഖിപ്പിക്കാൻ.ആർഎസ്എസിനെയും സംഘപരിവാറിനെയും ത്യപ്തിപ്പെടുത്താനായിരുന്നു ഈ നീക്കം.കർണ്ണാടകയിലും ഈ രീതി തുടർന്നു. ഇത് യാദൃശ്ചികമല്ല _ ബോധപൂർവ്വമാണ്.

ആർഎസ്എസിന് വഴങ്ങുകയാണ് കോൺഗ്രസ്. ഇതാണ് കാണാൻ കഴിയുന്നത്.എം ജി സ‍ർവകലാശാലയിൽ സംഘപരിവാറുകാരനെ വി. സിയായി നിയമിച്ചു. ആ‍ർഎസ്എസിന്റെ അജണ്ട യൂണിവേഴ്സിറ്റികളിൽ നടപ്പാക്കുന്നു. എന്തുകൊണ്ട് ഒരു എതിർ ശബ്ദം ഉയർന്നില്ല.എന്താണ് പ്രയാസം.ഒരു എതിർപ്പും ഗവൺമെൻറ് ഉയർത്തിയില്ല. ഈ നയത്തോട് യോജിപ്പില്ലെന്ന് എന്തുകൊണ്ട് പറയാൻ കഴിയുന്നില്ല.പകരം എൽഡിഎഫിന് കുറ്റപ്പെടുത്തുകയാണ്.ആർഎസ്എസ് അജണ്ടയ്ക്ക് സർക്കാർ കീഴ്പ്പെട്ടു. സെനറ്റിൽ 19 സംഘപരിവാറുകാരെ നിയമിച്ചു. എന്തുകൊണ്ട് നിങ്ങളുടെ നാവ് പൊങ്ങിയില്ല. കേരളത്തിൻറെ മതനിരപേക്ഷത തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News