കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിൽ, മുഖ്യമന്ത്രി

കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശീയ ശരാശരിയെക്കാൾ ഉയർന്ന വളർച്ചാ നിരക്ക് കേരളം കൈവരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സമ്പദ്ഘടനയിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ഒരിടവേളയ്ക്ക് ശേഷം കാർഷിക മേഖലയിലും വളർച്ച ഉണ്ടായി.

ഇത് സ്ഥായിയായി നിലനിർത്തുന്നതിന് സഹകരണ ബാങ്കുകൾക്കൊപ്പം വാണിജ്യ ബാങ്കുകൾക്കും പങ്കുണ്ട്. സഹകരണ ബാങ്കുകളുടെയും വാണിജ്യ ബാങ്കുകളുടെയും ബന്ധം പരസ്പരപൂരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ നിക്ഷേപ അനുപാതം സംസ്ഥാനത്ത് ഇനിയും കൂടേണ്ടതുണ്ട്. പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സഹായിക്കാനുള്ള നടപടികൾ പ്രത്യേകം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്തെ വായ്പകള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കൽ വേണം. ചുവപ്പുനാടയിൽ കുരുങ്ങി ഒരു സംരംഭവും ഇല്ലാതാകുന്ന നടപടി ഉണ്ടാകാൻ പാടില്ലെന്നും അത്തരത്തിൽ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here