
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജലജീവന്‍ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുത്തു പരിഹാരമുണ്ടാക്കണം. തെള്ളകം ഡിഎം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.
Also read-എന്തുകൊണ്ടാണ് സ്വന്തം ചാനലിന്റെ പഴയ ദൃശ്യങ്ങളെ ഇക്കൂട്ടർ ഭയപ്പെടുന്നത് ?: എം സ്വരാജ്
ലൈഫ് മിഷനില്‍ 4.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിര്‍മാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, വി.എന്‍. വാസവന്‍, പി. രാജീവ്, സജി ചെറിയാന്‍, എം.ബി. രാജേഷ്, ഒ.ആര്‍. കേളു, പി. പ്രസാദ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖര്‍, വകുപ്പുസെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here