അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം: മുഖ്യമന്ത്രി

അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് നവോത്ഥാന മുന്നേറ്റത്തിന്റെ ആരംഭമായിരുന്നു അത്. ആ ചരിതം നമ്മൾ ആവർത്തിച്ച് മനസ്സിൽ ഉറപ്പിക്കണം. എല്ലാ മതങ്ങളുടെയും ചൈതന്യം ഒന്നാണെന്ന് ഗുരു പറഞ്ഞു. അന്ധർ ആനയെ കണ്ടപോലെ ആകരുത് മനുഷ്യർ മതങ്ങളെ കാണുന്നത് എന്ന് ഗുരു പറഞ്ഞു. മനുഷ്യനിൽ ഊന്നൽ നൽകിയാണ് ഗുരു മുന്നോട്ട് പോയത്. മനുഷ്യൻ നന്നാവുക എന്നതാണ്. അതിന് മതം വേണം എന്നില്ല എന്ന് ഗുരു പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് വരുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ അന്വേഷിക്കുക: മധ്യപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി

അതാത് കാലത്തെ ആവശ്യങ്ങൾക്ക് അനുസൃതമായ മാറ്റം ഗുരു കൊണ്ട് വന്നു. ആ ഗുരുവിന്റെ ആശയങ്ങളോട് സർക്കാർ കടം കൊണ്ടിരിക്കുന്നു. ഗുരുവിന്റെ പേരിൽ സർവകലാ ശാല സ്ഥാപിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. നവ കേരള നിർമിതിയിൽ ഗുരുവിന്റെ ആശയങ്ങൾ സർക്കാർ ഉയർത്തിപ്പിടിക്കുന്നു. ഒരു പ്രത്യേക മതത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ പലവിധ മഹിമ എന്ന ഗുരുവിന്റെ വാക്കുകൾ തിരിച്ചറിയണം. ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ ഉയർത്തിപിടിക്കാൻ കഴിയണം.

Also Read: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ തിരുവനന്തപുരം സോൺ 2024-2026 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാലഹരണപെട്ട അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാനാണ് ഇന്നത്തെകാലത്ത് പലരും ശ്രമിക്കുന്നത്. വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ഒരു നാടും രക്ഷപെട്ടിട്ടില്ല എന്നത് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News