‘കഴിഞ്ഞ രണ്ട് തവണയും നിലമ്പൂർ എൽഡിഎഫിന്‍റെ കൂടെ നിന്നു, ഇത്തവണയും അത് ആവർത്തിക്കും’; സ്വരാജ് എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന്‍റെ കൂടെ നിന്ന നിലമ്പൂർ ഇത്തവണയും അത് ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചനയുടെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് ഒരാൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഈ തെരഞ്ഞെടുപ്പ് നിലമ്പൂരിന്‍റെ യഥാർത്ഥ തെളിമ വ്യക്തമാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു. എം സ്വരാജിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട് എടക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയാണ് എം സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് അല്ലാത്തവർ പോലും സ്വരാജിനെ സ്വീകരിക്കുന്നു. ഓരോ ദിവസവും പിന്തുണ വർധിക്കുന്നു. കഴിഞ്ഞ 9 വർഷക്കാലത്ത് കേരളത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ തർക്കം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; “ഞങ്ങൾ ഈ മണ്ണിന്റെ മക്കൾ”; നിലമ്പൂർ മണ്ഡലത്തിൽ മാത്രം സർക്കാർ ഭൂമിയും പട്ടയവും നൽകിയത് 570 ആദിവാസി കുടുംബങ്ങൾക്ക്

യുഡിഎഫിന്റെ കാലത്ത് കേരളത്തിൽ ഒന്നും നടക്കില്ല എന്നായിരുന്നു ധാരണ. എൽഡിഎഫ് സർക്കാർ വികസനം യാഥാർത്ഥ്യമാക്കി. നാഷണൽ ഹൈവേയുടെ ഭാഗമായി വലിയ മാറ്റം ഗതാഗതസൗകര്യത്തിൽ ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ച ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിൽ വലിയതോതിൽ മാറ്റങ്ങൾ ഉണ്ടായത്. തുടർഭരണം കേരളത്തിന് വലിയ മുതൽക്കൂട്ടായി.

വ്യവസായരംഗത്ത് വലിയ മാറ്റം ഉണ്ടായി. നിക്ഷേപ സൗഹൃദത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തൻ സാധിച്ചു. ഐടി മേഖലയിലും വലിയ മാറ്റം വന്നു.
കേരളത്തിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. പൊതുവിതരണ രംഗത്ത് കേരളം ശക്തിപ്പെട്ടു. ക്രമസമാധാനം പാലിക്കപ്പെടുന്ന സംസ്ഥാനം കൂടിയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News