
പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ തുടർച്ചയുടെ ഫലം നാട് അനുഭവിച്ചു. കൊച്ചിയിൽ ഉൾപ്പെടെ സമഗ്ര വികസനം യാഥാർത്ഥ്യമായി എന്നും മുഖ്യമന്ത്രി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള നിക്ഷേപ സംഗമത്തിൽ വാഗ്ദാനം ലഭിച്ചതിൽ 115 കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. വികസനം തുടർച്ചയുള്ള പ്രക്രിയയാണിത്. അത് സാധ്യമാക്കണം എന്നും അദ്ദേഹം പറഞ്ഞു. വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. ഗൗരവമായി ചൂടിനെ കാണണം.
പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബി ജെ പിയുടെ സീൽ വന്നത് അവിശ്വസനീയമായ കാര്യമാണ്. ഇത് ഒരാളുടെ കൈപ്പിഴയല്ല.
അന്വേഷണത്തിൻ്റെ വിവരങ്ങൾ നാടിനെ അറിയിക്കണം. വിമർശിച്ചവർക്കെതിരെ കേസ് എടുത്ത നടപടി ശരിയല്ലെന്നും, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

