ബിജെപിക്ക് മണ്ണൊരുക്കുന്നത് കോൺഗ്രസ്, അവർ നയങ്ങളിൽപ്പോലും വെള്ളം ചേർത്ത്‌ വർഗീയതയുമായി സന്ധിചെയ്യുന്നു : മുഖ്യമന്ത്രി

pinarayi-vijayan

ബിജെപിക്ക് മണ്ണൊരുക്കുന്നത് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ ജയിപ്പിച്ചതിൽ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്നും ബിജെപിയെ എതിർക്കുന്ന മറ്റ്‌ പ്രതിപക്ഷ പാർടികളോട് കോൺഗ്രസ്‌ സ്വീകരിക്കുന്നത് ധാർഷ്ഠ്യം നിറഞ്ഞ സമീപനമാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല, നയങ്ങളിൽപ്പോലും വെള്ളം ചേർത്ത്‌ കോൺഗ്രസ്‌ വർഗീയതയുമായി സന്ധിചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത് എന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2015ലും 2020ലും കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. കോൺഗ്രസിൻ്രെ വാക്ക് ഒരു വഴിക്ക്, പ്രവൃത്തി മറ്റൊരു വഴിക്ക് എന്ന് വിമർശിച്ച അദ്ദേഹം യഥാർഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ എന്നും ചോദിച്ചു.

ALSO READ; ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആരോഗ്യ നില ഗുരുതരം

തങ്ങളാണ് ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്തരായ പാർടിയെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ ഈ സമീപനം ആണോ സ്വീകരിക്കുക ? ദില്ലിയിൽ ആം ആദ്മി പാർടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കൾ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നല്ലേ അവർ പറഞ്ഞതിന്റെ മറുവശം എന്ന് അദ്ദേഹം ലേഖനത്തിൽ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ലേഖനത്തിൻ്റെ പൂർണ രൂപം:

ഇന്ത്യൻ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആദർശങ്ങളും ഭരണഘടനാ മൂല്യങ്ങളും കനത്ത വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷത നമ്മുടെ രാജ്യത്തിന്റെ തന്നെ അനിവാര്യമായ ഘടകമാണ്. എന്നാൽ മതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള കാൽവെയ്പ്പുകളാണ് സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം നേരിടുന്ന ഈ വിപത്ത് മുൻകൂട്ടി കാണുവാനും ആശയ തലത്തിലും തെരഞ്ഞെടുപ്പുകളിലും നിയമവേദികളിലും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കാനും ഇടതുപക്ഷം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്.

ഡൽഹിയിൽ ബുൾഡോസറുകൾ ഉരുണ്ടപ്പോൾ അവയെ തെരുവിൽ പ്രതിരോധിക്കാൻ ഞങ്ങൾ ഉണ്ടായിരുന്നു. പൗരത്വത്തിന് മതാടിസ്ഥാനം നൽകാനുള്ള നീക്കം ഉണ്ടായപ്പോൾ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തും ജനകീയ പ്രതിരോധം സംഘടിപ്പിക്കാനും ആ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്താനും മുൻപന്തിയിൽ നിന്നത് ഇടതുപക്ഷമാണ്. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിലും ഇടതുപക്ഷത്തിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു.
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കാനുള്ള നിയമയുദ്ധത്തിലും കൃത്യമായി നേതൃത്വപരമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണ്. കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന ബി ജെ പിക്ക് കള്ളപ്പണം സംഭാവന ചെയ്യുന്ന ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയിൽ വിജയകരമായ നിയമപോരാട്ടം നടത്തിയതും ഇടതുപക്ഷം തന്നെ.

ജനനയങ്ങൾ തുറന്നു കാട്ടുന്നതിൽ, ജനവിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങളെ അണി നിരത്തി ഈ നയങ്ങളെ പ്രതിരോധിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് ഇടതുപക്ഷമാണ്. ഈ പ്രതിരോധമാണ് കേന്ദ്ര സർക്കാരിനെതിരായി ജനങ്ങൾ ചിന്തിക്കുന്നതിനിടയായത്. വസ്തുത ഇതായിരിക്കെ,സംഘപരിവാറിനെ പ്രതിരോധിക്കാൻ തങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂ വെന്നാണ് കോൺഗ്രസ്സ് അവകാശപ്പെടുന്നത്. എന്നാൽ എന്താണു സത്യം? രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ ഉയർന്ന കർഷകരോഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയിൽ ബി ജെ പിക്കെതിരെ പ്രതിഫലിച്ചു.

അങ്ങന ബിജെപിയെ അധികാരത്തിൽ എത്തിച്ചത്. എന്നിട്ടും അവിടങ്ങളിൽ കോൺഗ്രസ്സിന്റെ നയം തന്നെയാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാണിച്ച് മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോൺഗ്രസ്സ് തടഞ്ഞു. ബിജെപിയെ തോൽപ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ
തകർക്കുന്ന റോളാണു കോൺഗ്രസ്സ് ഏറ്റെടുത്തത്. ബിജെപി ജയമുണ്ടാക്കിക്കൊടുക്കുന്ന പ്രധാന ഘടകമായത് ഈ വിധത്തിൽ മതനിരപേക്ഷ
വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസ്സിന്റെ ശിഥിലീകരണ തന്ത്രമാണ്.

ബിജെ പിയെ എതിർക്കുന്ന മറ്റു പ്രതിപക്ഷ പാർടികളോട് കോൺഗ്രസ്സ് സ്വീകരിക്കുന്നത് ധാർഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2025 ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്. 2015 ലും 2020 ലും കോൺഗ്രസ്സിന് ഡൽഹി നിയമസഭയിൽ ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. എന്നിട്ടും ബിജെപിക്കെതിരെ നിൽക്കുന്ന ഡൽഹിയിലെ പ്രധാന ശക്തിയായ ആം ആദ്മി പാർടിയെ തോൽപ്പിക്കുന്നത് മുഖ്യലക്ഷ്യമായി കോൺഗ്രസ്സ് കണ്ടു. ഡൽഹിയിൽ ആം ആദ്മി പാർടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലി അല്ലായെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞത്. ഡൽഹിയിൽ ബിജെപിയെ ജയിപ്പിക്കുന്നതാണ് കോൺഗ്രസ്സിന്റെ ജോലി എന്നതല്ലേ അവർ പറഞ്ഞതിന്റെ മറുവശം?

ഡൽഹിയിൽ ബി ജെ പിക്ക് 48 ഉം ആം ആദ്മി പാർടിക്ക് 22 ഉം സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചില കണക്കുകൾ പരിശോധി
ച്ചാൽ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നിലപാടു കൊണ്ടുമാത്രം ബിജെപി 14 സീറ്റുകൾ നേടിയെന്നു കാണാം. തിമാർപ്പൂർ സീറ്റിൽ ബി ജെപി സ്ഥാനാർത്ഥിക്ക് കിട്ടിയ ഭൂരിപക്ഷം 1,168 ആണ്. ഇവിടെ മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ്സ് പിടിച്ചത് 8,361 വോട്ടുകളാണ്. ഗ്രേറ്റർ
കൈലാഷ് സീറ്റിൽ ബി ജെ പി വിജയിച്ചത് 3,188 വോട്ടിനാണ്. മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ്സിന് കിട്ടിയത് 6,711 വോട്ടാണ്. മെഹ്റോളി
സീറ്റിൽ ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചത് 1,782 വോട്ടുകൾക്കാണ്. ഇവിടെ മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ്സ് 9,731 വോട്ട് പിടിച്ചു. ഇവിടങ്ങളിലും മറ്റു 11 സീറ്റുകളിലും മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ്സാണ് ബിജെപിയുടെ വിജയത്തിന് കാരണമായത്. ബി ജെ പിയാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന രാഷ്ട്രീയ ബോധ്യത്തോടെ തങ്ങളുടെ പരിമിതി മനസ്സിലാക്കി മതനിരപേക്ഷ ഐക്യത്തിനു വേണ്ടി കോൺഗ്രസ്സ് നിലപാട് എടുത്തിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാവുമായിരുന്നില്ലേ?

രാജ്യതലസ്ഥാനത്ത് മേധാവിത്വം ഉറപ്പിക്കാൻ ബിജെപിക്ക് അവസരമുണ്ടാ ക്കിയത് കോൺഗ്രസ്സാണ് എന്ന് വ്യക്തം. നമ്മുടെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഇത്രയധികം വെല്ലുവിളികൾ നേരിടുമ്പോൾ കോൺഗ്രസ്സ് ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. ആം ആദ്മി പാർടിയുമായി
എന്തുതന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും അവ പരിഹരിക്കാനും ഒരുമിച്ച് നിന്ന് ബി ജെ പിയുടെ തോൽവി ഉറപ്പുവരുത്താനുമായി
രുന്നു കോൺഗ്രസ്സ് ശ്രമിക്കേണ്ടിയിരുന്നത്. കോൺഗ്രസ്സിന്റെ തെറ്റായ സമീപനത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ ഒമർ അബ്ദുള്ള, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പല നേതാക്കളും പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്കു മുൻപ്, ഹരിയാനയിലും പ്രാദേശിക കക്ഷികളോട് ഇതേ സമീപനമാണ് കോൺഗ്രസ്സ് സ്വീകരിച്ചത്. അപ്പോൾ, ബിജെപിയെ
തോൽപ്പിക്കുന്നതല്ല, അവരുടെ ജയം ഉറപ്പാക്കിക്കൊടുക്കുന്നതാണ് കോൺഗ്രസ്സിന്റെ പണി എന്ന് അവർ തന്നെ ആവർത്തിച്ച് വ്യക്തമാക്കു
ന്നുണ്ട്. വാക്ക് ഒരു വഴിക്ക്. പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാർത്ഥ മതനിരപേക്ഷ പാർട്ടികൾക്ക് ഇങ്ങനെയുള്ള കോൺഗ്രസ്സിനെ വിശ്വസിക്കാനാവുമോ? ലീഗിനെ പോലുള്ള പാർട്ടികൾ ആലോചിക്കട്ടെ.

തങ്ങളാണ് ബി ജെ പിയെ തോൽപ്പിക്കാൻ ഏറ്റവും പ്രാപ്തരായ പാർടി എന്ന് കോൺഗ്രസ്സ് കരുതുന്നുണ്ടെങ്കിൽ ഈ സമീപനമാണോ നിയമസഭാ
തെരഞ്ഞെടുപ്പുകളിൽ അവർ സ്വീകരിക്കുക? നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗ്ഗീയത എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബി ജെ പി കൂടുതൽ നിയമസഭകൾ കയ്യടക്കിയാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തെല്ലും ആശങ്കയില്ലാത്ത പാർടിയായി മാറിയിരിക്കുന്നു കോൺഗ്രസ്സ്. രാജ്യസഭയിൽ മേധാവിത്വം ഉറപ്പിക്കാനും തങ്ങളുടെ അജണ്ടയ്ക്ക് അനുസൃതമായി ഭരണഘടന തന്നെ മാറ്റാനുമുള്ള ബി ജെ പി ലക്ഷ്യങ്ങൾക്ക് അരുനിൽക്കുകയല്ലേ കോൺഗ്രസ്സ് ചെയ്യുന്നത്?

മുൻകാലങ്ങളിൽ മതനിരപേക്ഷതയുടെ പക്ഷത്തു നിൽക്കുന്ന ഞങ്ങളെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ ശക്തികളുമായി സഖ്യമു
ണ്ടാക്കാൻ ഒരു മടിയും കാട്ടിയിട്ടില്ല കോൺഗ്രസ്സ്. ഇങ്ങനെയുള്ള കോൺ​ഗ്രസ്സിനെ നമ്മുടെ നാട്ടിലെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കും? ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികൾ സംഘപരി വാർ ശക്തികൾ ഉയർത്തുന്ന വർഗ്ഗീയവാദവും അവർ പിന്തുടരുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങളും നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തെ തുരങ്കം വെയ്ക്കുന്ന ഫെഡറൽ വിരുദ്ധ നയങ്ങളുമാണ്. ഇവയ്ക്കെല്ലാം എതിരെ നട
ക്കുന്ന പോരാട്ടങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചിലപ്പോൾ ഒളിച്ചോടുകയും ചെയ്യുന്ന കോൺഗ്രസ്സിന്റെ സമീപനമാണ് ദേശീയ തലത്തിൽ ബി ജെ
പിക്ക് ബദൽ ഉയർത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സം.

പ്രാദേശിക കക്ഷികളുമായും ഇടതുപക്ഷവുമായും പല അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ്സിനുണ്ടാകാം. പക്ഷെ കോൺഗ്രസ്സിന് ഒരു നിയമസഭാ
സീറ്റു പോലും നേടാൻ കഴിയാത്ത ഡൽഹി പോലുള്ള ഒരു സംസ്ഥാനത്ത് ആം ആദ്മി പാർടിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിച്ചത് ബിജെ പിക്ക് കോൺഗ്രസ്സ് ചെയ്ത എറ്റവും വലിയ സഹായമായി ചരിത്രം വിലയിരുത്തും. ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ വർഗ്ഗീയതയും വി
ഷവും പ്രചരിപ്പിക്കുന്ന ബി ജെ പിക്കെതിരെ നിയമസഭയിൽ ഒരു സീറ്റുപോലുമില്ലാതിരുന്ന കോൺഗ്രസ്സിനോട് ഞങ്ങൾ സ്വീകരിച്ച സമീപനം ഇതല്ല.
എന്നാൽ, കോൺഗ്രസ്സിനു ബി ജെ പിയല്ല, ഇടതുപക്ഷമാണു മുഖ്യശത്രു.ആ മുഖ്യശത്രുവിനെ തകർക്കാൻ ബി ജെ പിയുമായി ചേരുന്നതാണ്
കോൺഗ്രസ്സിന്റെ നയം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല, നയങ്ങളിൽ പോലും വെള്ളം ചേർത്തുകൊണ്ട് കോൺഗ്രസ്സ് വർഗ്ഗീയതയുമായി സന്ധി ചെയ്യുകയാണ്.
ഭൂരിപക്ഷ വർഗ്ഗീയതയ്ക്കെതിരെയുള്ള എതിർപ്പ് ദുർബലപ്പെടുത്തുന്നതാണ് കോൺഗ്രസ്സിന്റെ നയം. ബാബറി മസ്ജിദിൽ ശിലാന്യാസം അനുവദിച്ചതും അയോധ്യ പ്രശ്നത്തിൽ ശക്തമായ നിലപാടെടുത്ത വി പി സിംഗ് സർക്കാ
രിനെ ബി ജെ പിയുമായി കൂട്ടുചേർന്ന് 1991 ൽ താഴെയിറക്കിയതും 1992 ൽ സംഘപരിവാർ ശക്തികൾ ബാബറി മസ്ജിദ് തകർത്തപ്പോൾ കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്നിട്ടും അത് തടയാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്നതും എല്ലാം ദേശീയ തലത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് അടിയറവ് പറയുന്ന കോൺഗ്രസ്സ് നയത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. ഈ പശ്ചാത്തലമുള്ളവർ, തങ്ങൾക്കാണു ബി ജെ പിയെ തോൽപ്പിക്കാനുള്ള കെൽപ് എന്ന് മേലിൽ പറയാതിരിക്കയെങ്കിലും വേണം.

ഉത്തരേന്ത്യയിൽ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പിക്കെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാൻ അവിടുത്തെ വലിയ
പ്രാദേശിക പാർടികളായ സമാജ് വാദി പാർടിക്കും ആർ ജെ ഡിക്കുമാണ് സാധിക്കുക. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിയെതോൽപ്പിക്കാൻ കോൺഗ്രസ്സ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ബി ജെ പിയെ ചെറുക്കാൻ തങ്ങൾക്ക് ഒറ്റയ്ക്ക് കഴിയും എന്നു പറഞ്ഞിരിക്കുന്നത് ആരെയാണു സഹായിക്കുക എന്നത് കോൺഗ്രസ്സ്
തന്നെ ചിന്തിക്കട്ടെ.

ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റു കക്ഷികളെക്കൂടി ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ലെങ്കിൽ
ഡൽഹിയിലെ അനുഭവം ഇനിയും പല സ്ഥലങ്ങളിൽ ആവർത്തിക്കുന്നത് കണ്ട് കോൺഗ്രസ്സിന് തകർന്നടിയേണ്ടിവരും. മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാൻ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ചുകൊണ്ട് കഴിയുന്നത് ഐക്യം ഉണ്ടാകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.സംസ്ഥാന രാഷ്ട്രീയം മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിലും മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും പേരെടുത്ത സംസ്ഥാനമാണ് കേരളം. ഇവിടെ കാലുറപ്പിക്കാൻ ഏറെ നാളുകളായി സംഘപരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ഏറ്റവും അധികം വിഘാതമായി നിൽക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇത് അവർക്ക് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് അവരിൽ നിന്നും ഏറ്റവും അധികം ആക്രമണം ഞങ്ങൾക്ക് നേരിടേണ്ടിവരുന്നത്.

ഇടതുപക്ഷത്തിന്റെ തലമുതിർന്ന നേതാക്കളെ പരാജയപ്പെടുത്താൻ സംഘപരിവാറും കോൺഗ്രസ്സും ഒന്നിച്ചുചേർന്നിട്ടുണ്ട്. 1960 ൽ പട്ടാമ്പിയിൽ ഇ എംഎസിനെ പരാജയപ്പെടുത്താനും 1971 ൽ പാലക്കാട് ലോക്സഭാ സീറ്റിൽ പരാജയപ്പെടുത്താനും സംഘപരിവാർ ശക്തികളും കോൺഗ്രസ്സും ധാരണയുണ്ടാക്കിയിരുന്നുവെന്നത് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള വസ്തുതയാണ്. അതിനുശേഷം 1991 ലെ കോ-ലീ-ബി സഖ്യവും
വസ്തുതയായി ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ദേശീയ തലത്തിൽ ശക്തിയാർജ്ജിച്ചിട്ടുള്ള സംഘപരിവാർ ശക്തികൾ കേര
ളത്തിൽ മേധാവിത്വം ഉറപ്പിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഇതിന്കോൺഗ്രസ്സ് ഇപ്പോൾ ഒരു പുതിയ സഹായം കൂടി ചെയ്തുകൊടുക്കുകയാണ്. ഇടതുപക്ഷം എടുക്കുന്ന സുവ്യക്തമായ നിലപാട് സംഘപരിവാർ ശക്തികളുടെ വർഗ്ഗീയ നയങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുടെ ഐക്യമുണ്ടാകണം എന്നാണ്. എന്നാൽ സംഘപരിവാർ കൈക്കൊള്ളുന്ന അതേ വർഗ്ഗീയതയുടെ മറ്റൊരു പകർപ്പ്നയമായി സ്വീകരിച്ച് എസ് ഡി പി ഐ, ജമാത്തെ ഇസ്ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് ഇപ്പോൾ കോൺഗ്രസ്സിന്റെയും യു ഡി എഫിന്റെയും നയം. ഇതാകട്ടെ, ബി ജെ പിയുമായുള്ള ആന്തരിക ബന്ധം നില നിർത്തിക്കൊണ്ടാണ് എന്നതാണ് ഏറെ വിചിത്രം!

ദേശീയ തലത്തിൽ തന്നെ മതനിരപേക്ഷ ശക്തികളെ താറടിച്ചുകാട്ടാൻ ബിജെ പിയുടെ കൈയ്യിൽ കോൺഗ്രസ്സ് നൽകുന്ന ഏറ്റവും ശക്തമായ ആയുധമാണ് ഈ വർഗ്ഗീയ കൂട്ടുകെട്ട്. പ്രത്യക്ഷമായും പരോക്ഷമായും സംഘപരിവാറിനെ സഹായിക്കുന്ന നയമാണ് താൽക്കാലിക ലാഭത്തിനു വേണ്ടി കോൺഗ്രസ്സ് കൈക്കൊള്ളുന്നത്. ഇത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരള സമൂഹത്തിൽ മതാധിഷ്ഠിത വിള്ളലുകൾ ഉണ്ടാക്കാനുള്ള വർഗ്ഗീയശക്തികളുടെ സമീപനത്തിന് കരുത്ത് പകരുന്ന ഒന്നാണ്. അതുകൊ
ണ്ടാണ് ഇടതുപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നത്.

ഈയിടെ പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ, തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി എങ്ങനെയാണ്വിജയിച്ചത്? 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അവിടെ ഒന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ്സ് ഇത്തവണ 148 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്താണ്. 2020 ൽ കോൺഗ്രസ്സിന് 455 വോട്ടുകളാണ് ലഭിച്ചത്. 307 വോട്ടുകളുടെ കുറവാണ് കോൺഗ്രസ്സിനുണ്ടായിരിക്കുന്നത്.2024 ലെ തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു തനിയാ
വർത്തനമാണിത്. തൃശ്ശൂരിൽ സിറ്റിംഗ് സിറ്റീൽ കോൺഗ്രസ്സ് മൂന്നാംസ്ഥാനത്ത് പോവുകയും അവരുടെ വോട്ടുകൾ ഭൂരിപക്ഷ വർഗ്ഗീയത
ഉയർത്തിപ്പിടിക്കുന്ന ബി ജെ പിക്ക് നൽകുകയും ചെയ്തു. പാങ്ങോട് പഞ്ചായത്തിലാകട്ടെ കോൺഗ്രസ്സിന്റെ വോട്ടുകൾ
വോട്ടുകൾ തീവ്രവർഗ്ഗീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന എസ് ഡി പി ഐക്കാണ് പോയിരിക്കുന്നത്.

തരാതരം ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതകളെ പ്രീണിപ്പിക്കുകയാണ് കോൺഗ്രസ്സ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിൽ ജയിക്കാനായി എന്തും
ചെയ്യാമെന്നാണ് അവർ കരുതുന്നത്. അത് അവരെ ദേശീയതലത്തിൽ എവിടെ എത്തിച്ചു? ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടി
ക്കുന്ന കോൺഗ്രസ്സ് രാജ്യത്തിന്റെ ഐക്യത്തിന് അടിസ്ഥാനമായ മതനിരപേക്ഷതയോട് തങ്ങൾക്ക് ഒരു പ്രതിബദ്ധതയുമില്ലെന്നും തങ്ങൾ ഒരു തരത്തിലുള്ള വർഗ്ഗീയതയെയും എതിർക്കുവാൻ പ്രാപ്തിയുള്ള ശക്തിയല്ല എന്നും സ്വന്തം പ്രവൃത്തികളിലൂടെ ആവർത്തിച്ച് വ്യക്തമാക്കുകയാണ്.

സംസ്ഥാന താൽപര്യങ്ങൾക്കെതിരായ സമീപനം (ബിജെപി യുഡി
എഫ് ഐക്യം)

ഒരു കാര്യത്തിൽ മാത്രം കോൺഗ്രസ്സിന് വ്യക്തതയുണ്ട്. അത് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന കാര്യത്തിലാണ്. അതിനായി സംസ്ഥാന താൽപര്യം ബലികഴിക്കുന്നതിൽ കോൺഗ്രസ്സിനും അവർ നേതൃത്വം നൽകുന്ന യുഡിഎഫിനും ഒരു മടിയും ഇല്ലാതായിരിക്കുകയാണ്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മികച്ചതാണെന്ന ഒരു ആഗോ
തല റിപ്പോർട്ടിലെ കണ്ടെത്തൽ ഉദ്ധരിച്ചുകൊണ്ട് സ്വന്തം സംസ്ഥാനത്തിന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട് കോൺഗ്രസ്സ് നേതാവിനെ തള്ളിപ്പറ
യുന്നതിന് സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ കാട്ടിയ മത്സരബുദ്ധി കോൺഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് വെളിവാക്കുന്നത്.
യു ഡി എഫ് ഭരണകാലത്ത് നടപ്പാക്കാതെയിരുന്ന വികസന പദ്ധതികൾ ഒന്നൊന്നായി ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടിസ്ഥാനത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമ്പോൾ എന്തു വിലകൊടുത്തും അവയെ തടയുക എന്ന നിലപാടാണ് കോൺഗ്രസ്സ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും കോൺഗ്രസ്സും മുസ്ലീം ലീഗും സമ്പൂർണ്ണ യോജിപ്പിലാണ്.

സംസ്ഥാന സർക്കാരിന്റെ കടപരിധി മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ എടുത്ത തീരുമാനത്തിനെതിരെ നിയമപോരാട്ടവും കൂട്ടായ സമരങ്ങളും എൽ ഡി എഫ് സംഘടിപ്പിച്ചപ്പോൾ മറ്റുപ്രതിപക്ഷ പാർട്ടികളും സമൂഹത്തിലെ നാനാതുറകളിൽ അറിയപ്പെടുന്ന വ്യക്തികളും ഞങ്ങൾക്കൊപ്പം സഹകരിച്ചു. എന്നാൽ ഇതിനോട് പുറംതിരി
ഞ്ഞു നിൽക്കുന്ന സമീപനമാണ് കോൺഗ്രസ്സും യു ഡി എഫും സ്വീകരിച്ചത്. മാത്രമല്ല, അതിൽ സഹകരിക്കുന്നതിൽ നിന്നും മറ്റു കോൺഗ്രസ്സ്
സർക്കാരുകളെ പിന്തിരിപ്പിക്കാനും അവർ ശ്രമിച്ചു.

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുമ്പോൾ കേരളത്തിലെ റെയിൽവേ വികസനത്തെ തീർത്തും അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ്സിന് ഉണ്ടായിരുന്നത്. ഇപ്പോൾ കേരളത്തിലെ റെയിൽവേ വികസനത്തിനു വേണ്ടി ഇടതുപക്ഷം പദ്ധതികൾ ആവിഷ്ക്കരിക്കുകയും കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ അവ അനുവദിക്കരുത് എന്നാണ് കോൺഗ്രസ്സ്
കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.കേരളം മെച്ചപ്പെടരുത് എന്നു കരുതുന്ന വിധത്തിലേക്ക് കോൺഗ്രസ്സ് അധഃ പതിച്ചിരിക്കുന്നു. കേരളത്തോടും ഇവിടത്തെ ജനങ്ങളോടും ശത്രുതാപരമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി കഥകൾ
മെനയുകയാണ്. കാലം അവരോട് അതിനു കണക്കു ചോദിക്കും. കേരളജനത, കിട്ടുന്ന ഓരോ അവസരത്തിലും അവരെക്കൊണ്ട് ഈ വഞ്ചനയ്ക്ക്ഉത്തരം പറയിക്കും.

എൽ ഡി എഫ് സർക്കാരിനെ താറടിച്ചുകാട്ടാൻ അവർ കെട്ടിപ്പൊക്കിയ അഴിമതി ആരോപണങ്ങളുടെ മാറാലകൾ കോടതി മുറികളിലും ജനമധ്യത്തിലും വലിച്ചു കീറപ്പെടുകയാണ്. പബ്ലിക്ക് ഇന്ററസ്റ്റ് അല്ല, പബ്ലിസിറ്റി ഇന്ററസ്റ്റാണ് അവരെ നയിക്കുന്നത് എന്ന് കെ-ഫോണിനെതിരെയുള്ള ഹർജി തള്ളുന്ന അവസരത്തിൽ ബഹു. ഹൈക്കോടതിക്ക് പറയേണ്ടി വന്നത് അവരുടെ
വ്യാജനിർമ്മിതി അതിര് കടക്കുന്നതുകൊണ്ടല്ലേ?ഏതാനും ചില മാധ്യമങ്ങളും തങ്ങളും ചേർന്നാൽ എൽ ഡി എഫ് സർക്കാ
രിനെ തകർത്തുകളയാമെന്ന വ്യാമോഹമാണ് യു ഡി എഫിനുള്ളത്.സർക്കാരിന്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുകയും നേട്ടങ്ങളും
പരിമിതികളും ജനങ്ങളോട് തുറന്നുപറയുകയും ചെയ്യുന്ന സമീപനമാണ് എൽ ഡി എഫ് സർക്കാരിനുള്ളത്. ഈ ഉറച്ച സമീപനത്തിനുമുന്നിൽ അവർ ഉയർത്തുന്ന പൊള്ളയായ ആരോപണങ്ങൾ തകർന്നു തരിപ്പണമാകുന്നതാണ് കേരളം ഇതുവരെ കണ്ടത്. ഇനിയും അതുതന്നെയാകും സ്ഥിതി എന്നതിൽ ഞങ്ങൾക്ക് സംശയമില്ല.

എൽഡിഎഫ് സർക്കാരിന്റെ ഭരണം -ലക്ഷ്യങ്ങൾ നേട്ടങ്ങൾ

കേരളത്തെ വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമാക്കി മാറ്റുക,അങ്ങനെ ഒരു നവകേരളം യാഥാർത്ഥ്യമാവുക, ഇതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടാനായി 2016 ൽ അധി
കാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളഎല്ലാ കാര്യങ്ങളും വർഷാവർഷം
വർഷാവർഷം ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ്സ്റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണം
ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണിത്. വാഗ്ദാനങ്ങൾ നടപ്പാക്കുകയും നടപ്പാക്കിയവയുടെ പുരോഗതി ജന
ങ്ങളെ അറിയിക്കുകയും ചെയ്യുന്ന വിധത്തിൽ സുതാര്യമാണ് ഭരണം.

2016 നു ശേഷം കേരള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്. ഒരു വികസന പദ്ധതിയും ഇവിടെ നടപ്പാവില്ലായെന്ന ധാരണ
മാറുകയും യുഡിഎഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട ദേശീയപാതാ വികസനം ഉൾപ്പെടെ യാഥാർത്ഥ്യമാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഗെയിൽ പൈപ്പ്ലൈൻ, പവർ ഹൈവേ തുടങ്ങി നിരവധി നേട്ടങ്ങൾ 2016 നു ശേഷം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ 2045 എന്ന സമയപരിധിക്ക് മുന്നേ പുരോഗതി എടുത്തുപറയേണ്ടതുണ്ട്2028 ൽ തന്നെ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുകയാണ്. ഇത്സം സ്ഥാന വികസനത്തിൽ ഒരു നാഴികക്കല്ലാണ്.വ്യവസായങ്ങൾ വരാത്ത സംസ്ഥാനമെന്ന കേരളത്തെ കുറിച്ചുള്ള ദുഷ്പ്രചരണം ഇന്ന് ആർക്കും അത്ര എളുപ്പത്തിൽ നടത്താൻ കഴിയില്ല. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടു
ണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തിൽ നാം ഒന്നാംസ്ഥാനത്ത് എത്തിയത് പകൽ പോലെ തെളിഞ്ഞുനിൽക്കുമ്പോഴും അത്
പകൽപോലെ അംഗീകരിക്കാൻ ഇവിടുത്തെ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ല.കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ കേരളത്തിൽ നിക്ഷേപം നട ത്താൻ പ്രഗത്ഭരായ നിക്ഷേപകർ ആവേശവും ഉത്സാഹവും കാണിച്ചു
വെന്നത് നാം കണ്ടതാണ്. ആ നിക്ഷേപ സംഗമത്തിൽ 1,52,905 കോടി രൂപയുടെ നിക്ഷേപങ്ങൾക്കായി 370 ലധികം ധാരണാപത്രങ്ങൾ ഒപ്പിട്ടിട്ടുണ്ട്.
അവ യാഥാർത്ഥ്യമാക്കാൻ സർക്കാർ തുടർനടപടികൾ സ്വീകരിച്ചുവരികയാ

എൽ ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തിയും സുദൃഢമായ നയങ്ങളും കാരണമാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഉദ്യമങ്ങൾക്ക് തുടക്കമിടാനും നടപ്പിൽ വരുത്താനും കഴിഞ്ഞിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസം, ഐ ടി എന്നീ മേഖലകളിലെല്ലാം നാം മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണ്. നമ്മുടെയൂണിവേഴ്സിറ്റികളും കോളേജുകളും ദേശീയ റാങ്കിങ്ങുകളിൽ മുൻപന്തിയിൽ വരികയാണ്.
2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ, സംസ്ഥാനത്തെ ഐടി
ടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക് സൈബർപാർക്ക് എന്നിവിടങ്ങളിൽ ആകെ 676 കമ്പനികളും 84,720 ജീവന
ക്കാരുമാണ് ഉണ്ടായിരുന്നത്. 2023-24 ൽ മൂന്ന് ഐ ടി പാർക്കുകളിലുമായി1,153 കമ്പനികളും 1,47,200 ജീവനക്കാരുമുണ്ട്. കഴിഞ്ഞ 7 വർഷക്കാലയളവിൽ 477 കമ്പനികളും 62,480 ജീവനക്കാരും അധികമായി വന്നിട്ടുണ്ട്.സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടമാണ് നാം നടത്തിയിരിക്കുന്നത്. എൽ ഡി എഫ് ഭരണകാലത്തെ കേരളത്തിൽ 6,200 സ്റ്റാർട്ടപ്പുകളിലൂടെ 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യു ഡി എഫ് കാലത്ത് 300 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. 2016 ൽ സ്റ്റാർട്ടപ്പ് നിക്ഷേപം 50 കോടി രൂപയായിരുന്നത്, ഇപ്പോൾ 5,800 കോടി രൂപയിലെത്തിനിൽക്കുന്നു.

സംസ്ഥാനത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ചത് രാജ്യത്ത്പ്രഥമമായാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. ഇതിന്റെ മൊത്തം അടങ്കൽ 1,515 കോടി രൂപയാണ്. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട്ട് ഹാർഡ് വെയർ എന്നീ മേഖലകളിലായിരിക്കും പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.2021 ൽ രണ്ടാം എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കേന്ദ്ര സർക്കാരിന്റെ ഉപരോധ സമാനമായ നിയന്ത്രണങ്ങൾ കാരണം സംസ്ഥാനം അസാധാരണമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയത്. കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല സൗകര്യ വികസനപദ്ധതികളെ എങ്ങനെയെല്ലാം അട്ടിമറിക്കാമെന്നാണ് അവർ ഏർപ്പടുത്തിയ
നിയന്ത്രണങ്ങളിലൂടെ കേന്ദ്ര സർക്കാർ ശ്രമിച്ചത്. സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അതിപ്പോൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടയിലും കേരളത്തിന്റെ ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം തുകനൽകി. മറ്റൊരു സംസ്ഥാനവും നൽകാത്ത ഇത്തരമൊരു സഹായം നൽകിക്കൊണ്ടാണ് കേരളത്തിൽ ദേശീയപാതാ വികസനം യാഥാർത്ഥ്യമാവുന്നത്.മലയോര ഹൈവേ, തീരദേശ ഹൈവേ, കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി എന്നീ പദ്ധതികളും യാഥാർത്ഥ്യമാവുകയാണ്.

പശ്ചാത്തലസൗകര്യ വികസനത്തിനൊപ്പംതന്നെ സാമൂഹ്യസുരക്ഷയ്ക്കും മുൻഗണന നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം സാമൂഹ്യസുരക്ഷാ പെൻഷൻഇനത്തിൽ കുടിശ്ശിക വന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇക്കാര്യം തുറന്നുപറയുകയും സാമൂഹ്യസുരക്ഷാ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശിക ഗഡുക്കളായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം കൃത്യമായി നടപ്പാക്കിവരികയാണ്. സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം രണ്ട് ഗഡു ഡി എ നൽകുമെന്നും പെൻഷൻകാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുമെന്നുമുള്ള
വാഗ്ദാനവും നടപ്പാവുകയാണ്.ലൈഫ് പദ്ധതി പ്രകാരം സർക്കാർ ഇതിനകം 5,38,588 വീടുകൾ അനുവദിച്ചി
ട്ടുണ്ട്. 4,28,800 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം 5 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകുമെന്ന പ്രകടനപത്രി കയിലെ വാഗ്ദാനം യാഥാർത്ഥ്യമാവുകയാണ്. എൽ ഡി എഫ് പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനമായ അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന പദ്ധതിയും നവംബർ മാസത്തോടെ യാഥാർത്ഥ്യമാവുകയാണ്.

കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എൽ ഡി എഫ് സർക്കാർ മുൻഗണന നൽകുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുംസംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കൃത്യമായ പരിപാടികൾ ആവിഷ്ക്കരിക്കുന്നത്. അതിനുപുറമെ, നൈപുണ്യവികസനം നൽകുന്നതിനും ഉന്നതവിദ്യാഭ്യസ രംഗത്തെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളെ തൊഴിൽദായകരുമായി ബന്ധപ്പെടുത്തുന്നതിനും ഒക്കെയുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്.സുതാര്യമായ രീതിയിൽ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ, സർക്കാർ ജോലികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിവരികയാണ്. 2016-21 കാലയളവിൽ പിഎസ് സി വഴി 1,77,674 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. 2022-25 കാലയളവിൽ ഇതുവരെ 96,275 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ ലളിതമായ പ്രക്രിയയിലൂടെ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ ചട്ടങ്ങളുടെ ലഘൂകരിക്കുകയും ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും അവർക്കുള്ള ഔദാര്യമല്ലെന്നുമുള്ള ഉറച്ച നിലപാടാണ് സർക്കാരിനുള്ളത്.സർക്കാർ സേവനം തേടുന്ന ഒരു വ്യക്തിയുടെയും ആവശ്യങ്ങൾ അനാവശ്യമായി ചുവപ്പുനാടയിൽ കുരുക്കി ആരും കാലതാമസം ഉണ്ടാക്കരുതെന്ന കർശനമായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പരാതികൾ ലഭിക്കുകയും പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്താൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹാരം ഉണ്ടാക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കും. കാലതാമസം വരുത്തിയവരുടെ പേരിൽ ആവശ്യമായ നടപടിയും ഉണ്ടാകും.വികസന പദ്ധതികൾ ഒന്നൊന്നായി പൂർത്തീകരിക്കുന്ന കാര്യത്തിലും സാമൂഹ്യക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിലും പ്രതിജ്ഞാബദ്ധമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.അതിൽ ഞങ്ങൾക്ക് ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രതിബന്ധങ്ങൾക്കു മുന്നിൽ നൂതനമായ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ട് കേരളത്തിന്റെ വികസന മാതൃക തകരാതെ മുന്നോട്ടുകൊണ്ടുപോവാനും കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കാനുമുള്ള പ്രവർത്തനങ്ങളാണ് എൽ ഡി എഫ് സർക്കാർ നടക്കിക്കൊണ്ടിരിക്കുന്നത്.അവയിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനായി കെട്ടിപ്പൊക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജനിർമ്മിതികൾക്കും ജനങ്ങളുടെ മുന്നിൽ സ്വീകാര്യത ഉണ്ടാവുകയില്ലായെന്നും എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News