‘ജനക്ഷേമ പദ്ധതികളിൽ നിന്ന് യു‍ഡിഎഫ് സർക്കാർ പിന്മാറുന്നു’; പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം ബജറ്റിൽ വെട്ടിക്കുറച്ചെന്ന് പിണറായി വിജയൻ

pinarayi vijayan

ജനക്ഷേമ പദ്ധതികളിൽ നിന്ന് യു‍ഡിഎഫ് സർക്കാർ പിന്മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം ബജറ്റിൽ വെട്ടിക്കുറച്ചെന്നും അദ്ദേഹം വിമർശിച്ചു. കേരളം സാമ്പത്തികമായി അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ബജറ്റിലുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ ബജറ്റ് ഊന്നൽ നൽകുന്നത് സ്വകാര്യ മേഖലയെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലോക്കേഷൻ പരിശോധിച്ചാൽ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ അല്ല. പുതിയ സർക്കാരിൻറെ നയപ്രഖ്യാപനവും ധവള പത്രവും എല്ലാം നൽകിയത് കൃത്യമായ സന്ദേശങ്ങൾ.കേരളത്തിൻറെ സാമ്പത്തിക അവസ്ഥ അപകടകരം എന്ന സന്ദേശമാണ് നൽകിയത്. അതുതന്നെയാണ് ബജറ്റിലും ആവർത്തിച്ചത്. ജനക്ഷേമത്തിലും നാടിൻറെ വികസനത്തിലും ബജറ്റ് പിൻവാങ്ങുന്നു.

also read:‘കേരളത്തിൽ കേന്ദ്രത്തിന്റെ ഭരണം ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കണം’, യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാ‍ർഷിക ബജറ്റ് നടപ്പിലാക്കിയില്ലെന്ന് ജോസ് കെ മാണി

സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമത്തിന്റെ കാര്യത്തിലും നാടിൻറെ വികസനത്തിനും നല്ലതുപോലെ പിൻവാങ്ങൽ ഉണ്ടാകുന്നു. പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം വെട്ടിക്കുറച്ചു. ബജറ്റ് വിഹിതം വിവിധ മേഖലകളിൽ കുറച്ചു.കാർഷക മേഖലയിൽ ആശ്വാസം നടപടിയുമില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News