പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണം കേരളത്തിന് വലിയ നഷ്ടമെന്ന് പിണറായി വിജയൻ

alikutty

സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണം കേരളത്തിലെ വൈജ്ഞാനിക രംഗത്തും മതസാഹോദര്യത്തിനും വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു മതപണ്ഡിതൻ എന്നതിലുപരി, സമാധാനത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി എക്കാലവും നിലകൊണ്ട അദ്ദേഹം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെ ശക്തമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്ന് പിണറായി വിജയൻ കുറിച്ചു.

Also Read:സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ലളിതമായ ജീവിതശൈലിയും കണിശമായ നിലപാടുകളും പുലര്‍ത്തിയ അദ്ദേഹം ജീവിതം സമുദായ സൗഹാര്‍ദത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമായി സമർപ്പിക്കുകയായിരുന്നു എന്നും പിണറായി വിജയൻ കൂട്ടിചേർത്തു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വാര്‍ദ്ധക്യ സഹചമായ അസൂഖത്തെ തുടര്‍ന്ന് ഇന്ന് ആണ് അന്തരിച്ചത്. തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ പൊതുദർശനത്തിന് ശേഷം നാളെ രാവിലെ 10 മണിക്ക് തിരൂർക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

Pinarayi Vijayan says the demise of Prof. K. Alikutty Musliyar is a great loss to Kerala
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News