അസാധ്യമാണെന്ന് കരുതിയ പലതും യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്: മുഖ്യമന്ത്രി

PINARAYI VIJAYAN

കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും ജനക്ഷേമ പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അസാധ്യമാണെന്ന് കരുതിയ പലതും യാഥാർഥ്യമാക്കിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും. സർക്കാരിന്റെ പത്താം വാർഷികത്തിൽ ജനങ്ങൾക്കുള്ള സമ്മാനമാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read: ഭീകരവാദത്തിനെതിരെ യോജിപ്പിക്കാവുന്ന എല്ലാവരെയും ഒരുമിച്ച് അണിനിരത്തണം: എം വി ​ഗോവിന്ദൻ മാസ്റ്റർ

അതോടൊപ്പം തന്നെ ദുഷ്‌പ്രചരണങ്ങളിലൂടെ സർക്കാരിനെ ഇല്ലായ്‌മചെയ്‌തുകളയാമെന്ന ചിലരുടെ ചിന്തയ്ക്ക്‌ ജനങ്ങൾ നൽകുന്ന മറുപടിയാണ്‌ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികളിൽ എത്തിച്ചേരുന്ന ജനസാഗരമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിഴിഞ്ഞം തുറമുഖം പുതു യുഗത്തിന്റെ തുടക്കം

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും മാർപാപ്പയ്ക്കും അനുശോചനം രേഖപ്പെടുത്തിയാണ്‌ മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. പഹൽഗാം ഭീകരവാദികൾക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News