
സീനിയർ നാഷണൽ യോഗാ ചാമ്പ്യൻഷിപ്പിന് പിരപ്പൻകോട് അന്താരാഷ്‌ട്ര നീന്തൽക്കുള സമുച്ചയത്തിൽ തുടക്കമായി. ഏഴുവേദികളിലായി 16 വരെ സംഘടിപ്പിക്കുന്ന മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 700 ഓളം മത്സരാർത്ഥികളും 200ഓളം ഒഫീഷ്യൽസുമാണ് പങ്കെടുക്കുന്നത്.
യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ, യോഗ അസോസിയേഷൻ ഓഫ് കേരള, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവ ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
പത്തുവർഷം കൊണ്ട് സമ്പൂർണ കായിക സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്‌മാൻ, ഡി കെ മുരളി എംഎൽഎ, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ, യോഗാചാര്യനും എഴുത്തുകാരനുമായ ശ്രീ എം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യ രംഗത്ത് യോഗയെ ഉൾപ്പെടുത്തും. ഒരു കായിക അഭ്യാസ മുറയെന്ന നിലയ്ക്ക് യോഗ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നു . വയോജന ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി തദ്ദേശ തലത്തിൽ യോഗ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

