മേജർ രവിയുടെ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശത്തിൽ അന്വേഷണം വേണം; പരാതി നൽകി പ്രതിപക്ഷ നേതാവ്

Pinarayi Vijayan Seeks Probe Against Major Ravi

പ്രശസ്ത നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശവും തുടർന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നൽകി.

അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു മേജർ രവിയുടെ പരാമർശം. ഇതേ തുടർന്ന് നിരവധി നവമാധ്യമ ഹാൻഡിലുകൾ കൃത്രിമമായി ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. കുറ്റകരവും അപകീർത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികൾകെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ALSO READ: ‘പി.പി.ഇ കിറ്റും മാസ്കും പ്രതിരോധ മരുന്നും ഒന്നും കിട്ടിയിട്ടില്ല; ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സംരക്ഷണവും മറ്റും നൽകുന്നത് നാട്ടുകാരെന്ന് എം. മെഹബൂബ്

മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുൻപ് തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News