അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത; മുഖ്യമന്ത്രി

ലോകത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവ്വഹിച്ച വിവരം പങ്കുവെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ കുറിച്ചത്. കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും ഇല്ലാത്ത സമത്വത്തിന്റെ സന്ദേശമാണ് ഓണം നൽകുന്നത്. ഓണത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം എന്നും മുഖ്യമന്ത്രി കുറിച്ചു.

also read: ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തി

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള മലയാളികള് ഉറ്റുനോക്കുന്ന ആഘോഷമാണ് അത്തച്ചമയം. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോകത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ ഉയര്ത്തിക്കൊണ്ടുവരാന് അത്തച്ചമയ ആഘോഷങ്ങള്ക്ക് സാധിക്കും. കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും ഇല്ലാത്ത സമത്വത്തിന്റെ സന്ദേശമാണ് ഓണം നൽകുന്നത്. ഓണത്തിന്റെ മാനവിക മൂല്യങ്ങള് ഉയര്ത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന് കഴിയണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News