
രാജ്യത്ത് വലിയ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ലോകത്ത് യുദ്ധസാഹചര്യം വലിയ പ്രതിസന്ധിയ്ക്ക് കാരണമായി ഇതിൽ ഫലപ്രദമായി ഇടപെടൽ കേന്ദ്രസർക്കാർ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന്റെയും പെട്രോളിന്റെയും വില വർധിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാർ പൂർണ്ണ പരാജയമാണ്. മോദി രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വച്ചു. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത് പരാജയത്തോട് കൂടി ഇടതുപക്ഷം ഇല്ലാതായി എന്ന് പലരും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തിൽ ആരും ആഹ്ലാദിക്കേണ്ട. പരാജയം എല്ലാത്തിന്റെയും അവസാനമല്ല. സർക്കാർ അധികാരത്തിലേറുമ്പോൾ എ കെ ആൻ്റണി പറഞ്ഞത് ഓർത്താൽ മതി. മുൻപ് എകെ ആൻറണി അധികാരത്തിൽ കണ്ടപ്പോഴും ഇനി ഇടതുപക്ഷം ജയിക്കില്ല എന്ന പ്രചാരണം ഉണ്ടായിരുന്നു
ഇത്തവണ ജനം എന്തുകൊണ്ട് മാറ്റിനിർത്തി എന്ന കാരണങ്ങൾ പരിശോധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നാടിന് പ്രയോജനം ആകുന്ന സർക്കാർ നിലപാടുകൾക്ക് പിന്തുണ നൽകും. മറിച്ചെങ്കിൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

