കർണാടകയിലെ ബുൾഡോസർ രാജ്; വയനാട് ഫണ്ട് എവിടെ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി

pinarayi-vijayan-slams-congress-yelahanka-bulldozer-wayanad-fund-controversy

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടികളെയും വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് നടത്തിയ പണപ്പിരിവിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യെലഹങ്കയിൽ പാവപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തിയിട്ട് 101 ദിവസം പിന്നിട്ടിട്ടും അവർക്ക് കിടപ്പാടം ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി .

കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ രാജിനിരയായ പാവങ്ങൾ ടാർപോളിൻ ഷീറ്റുകൾക്ക് കീഴിൽ അന്തിയുറങ്ങാൻ തുടങ്ങിയിട്ട് ഇന്ന് 101 ദിവസമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി ഒന്നിന് ഇവർക്ക് വീട് നൽകുമെന്ന് പറഞ്ഞ് കർണാടക സർക്കാർ പറ്റിക്കുകയായിരുന്നുവെന്നും, ആ വാഗ്ദാനം നൽകിയിട്ട് നാളേക്ക് മൂന്ന് മാസം തികയുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഭരണത്തിന് കീഴിൽ പാവങ്ങളെ തെരുവിലാക്കുന്ന നയമാണ് കോൺഗ്രസിന്റേതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

ALSO READ : കുത്തഴിഞ്ഞ ഭരണത്തിൽ നിന്നും കേരളത്തെ പിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരാണ്

യെലഹങ്കയിലെ ദുരിതബാധിതർക്ക് പുറമെ, വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ പണപ്പിരിവിനെക്കുറിച്ചും ഗൗരവകരമായ ചോദ്യങ്ങൾ മുഖ്യമന്ത്രി ഉയർത്തിയിട്ടുണ്ട്. ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച തുക എത്രയാണെന്നോ അത് എവിടെയാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രത്യേക ആപ്പ് പുറത്തിറക്കി കോൺഗ്രസ് പണപ്പിരിവ് തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം തികയുകയാണ്. എന്നിട്ടും ഈ തുകയുടെ കണക്കുകൾ എന്തിനാണ് മറച്ചുവെക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സുതാര്യതയില്ലാത്ത ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ നിയമസഭാ സമ്മേളനങ്ങളിലോ ഈ തിരഞ്ഞെടുപ്പ് കാലത്തോ രാഷ്ട്രീയമായ സംവാദങ്ങൾക്ക് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. യെലഹങ്കയിൽ വീടുകൾ തകർത്ത് പാവങ്ങളെ തെരുവാധാരമാക്കിയ നടപടിയെക്കുറിച്ചും, വയനാടിനായി പിരിച്ച പണത്തെക്കുറിച്ചും പ്രതിപക്ഷം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന ചർച്ചകളിൽ നിന്നും വസ്തുതകളിൽ നിന്നും ഒളിച്ചോടുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ALSO READ : ‘തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത് അഭിമാന ബോധത്തോടെ’; മുഖ്യമന്ത്രി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

യലഹങ്കയിലെ പാവങ്ങളുടെ വീടുകൾ
കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും 101 ദിവസം. യലഹങ്കയിലെ ഇരകൾക്ക് ജനുവരി ഒന്നിന് കർണാടക സർക്കാർ വീടു നൽകുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം.

വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം. നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തിൽ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം.

അവരോട് ആവർത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയിൽ ബുൾഡോസർ വെച്ച് വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് നിങ്ങൾ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങൾ മറച്ചുവെക്കുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News