നവകേരള സദസ് ജനങ്ങള്‍ക്കാവശ്യം; ജനലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

നവകേരള സദസ് ജനങ്ങള്‍ക്കാവശ്യമുള്ള പരിപാടിയാണെന്നും അതുകൊണ്ടാണ് ജനലക്ഷങ്ങള്‍ പിന്തുണയുമായെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാരും അസൂയപ്പെട്ടിയ്യോ കെറുവിച്ചിട്ടോ അമര്‍ഷം പ്രകടിപ്പിച്ചിട്ടോ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനവികാരമാണ്. നാടിന്റെ വികാരമാണ്. അതുകൊണ്ടാണ് ഭേദചിന്തയില്ലാതെ, പ്രായവ്യത്യസമില്ലാതെ എല്ലാവരും ഇതിലേക്ക് ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : വീണ്ടും ‘ഒന്നാമതായി’ കേരളം; 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

നവകേരള സദസ് സര്‍ക്കാരിന് വലിയ കരുത്തായി മാറുകയാണ്. നമ്മുടെ നാട് പുതിയ തലത്തിലേക്ക് ഉയരേണ്ടതുണ്ട്. എല്ലാ മേഖലയിലും വലിയ തോതിലുള്ള മാറ്റം സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്. ചെറിയ ചെറിയ കാര്യങ്ങളടക്കം നമുക്ക് പ്രാധാന്യമുള്ളതാണ്.

Also Read : നവകേരള സദസ്; സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്: മുഖ്യമന്ത്രി

അതിനാലാണ് കേരളമാകെ മാലിന്യനിര്‍മാര്‍ജനം നടക്കണമെന്ന് നമ്മള്‍ പറയുന്നത്. അത് ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്. നമ്മുടെ സമൂഹം വലിയ തോതില്‍ ആളുകള്‍ ശ്രദ്ധിക്കുന്ന, സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ശ്രദ്ധിക്കുന്ന ഒരു നാടും സമൂഹവുമാണ്. ഇവിടെ മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഒരേ മനസോടെ െൈകകോര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here