
നിലമ്പൂരിലേത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനൊപ്പം ഇല്ലാത്തവരും വലിയതോതില്‍ സ്വരാജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന് ഒപ്പം ഇല്ലാത്തവരും വലിയതോതില്‍ സ്വരാജിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത യുഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ആ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതാവ് തരാഗമി പരാജയപ്പെടാന്‍ ആഗ്രഹിച്ച ഒരു കൂട്ടര്‍ ബിജെപിയും മറ്റൊരു കൂട്ടര്‍ ജമാഅത്തെ ഇസ്‌ലാമിയുമായിരുന്നു. തരിഗാമിയെ പരാജയപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്നത് എല്ലാം ചെയ്ത ജമാഅത്ത് ഇസ്ലാമിയെ ആണ് കാശ്മീരില്‍ കണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വർഗീയവാദികളുടെയും വിഘടനവാദികളുടെയും എല്ലാം വോട്ട് പോരട്ടെ എന്ന നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ ഒരു വർഗീയവാദിയുടെ വിഘടനവാദിയുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമില്ലെന്നും നാലു വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എൽഡിഎഫ് എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here