‘പ്രതിപക്ഷ നേതാവിന്‍റേത് നാടിനെയാകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന’; കിഫ്ബിയിലൂടെ എട്ടര വർഷമായി കേരളത്തിൽ നടത്തിയത് സമാനതകളില്ലാത്ത വികസനമെന്ന് മുഖ്യമന്ത്രി

cm on sabha

കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. സാമ്പത്തിക മരവിപ്പ് മറികടക്കാൻ കിഎഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനം വിജയകരമായി നടപ്പിലാക്കാനായി. കിഫ്ബിയിലൂടെ പ്ലാൻ ഫണ്ടിന് പുറത്തുള്ള വിഭവ സമാഹരണത്തിന് വഴിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, ഇതൊന്നും കേരളത്തിൽ നടക്കില്ല എന്നൊക്കെ പഴിപറഞ്ഞ് നടന്നവരെ ഇത് വിഷമിപ്പിച്ചിട്ടുണ്ട്. തറവാട് സ്വത്തല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതൊക്കെ പ്രതിപക്ഷ നേതാവിന്‍റെ യാഥാസ്ഥിതിക നിലപാടാണ്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നില്ല എന്നുള്ളത് വസ്തുതാ വിരുദ്ധമായ ആക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; കേരളത്തെ വീണ്ടും കയ്യൊ‍ഴിഞ്ഞു; വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കാൻ ഒരാലോചനയുമില്ലെന്ന് കേന്ദ്രം

കിഫ്ബിയെ ഓഡിറ്റ് ചെയ്യാനുള്ള പൂർണ്ണാധികാരം സിഎജിക്കുണ്ട്. കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ സർക്കാർ രേഖാമൂലം സിഎജിക്ക് കത്ത് നൽകിയിട്ടുണ്ട്
ഇതൊന്നും പ്രതിപക്ഷ നേതാവ് അറിയുന്നില്ല എന്ന് തോന്നുന്നുതായും മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് ഇതൊക്കെ പരിശോധിക്കുവാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലെ നേട്ടങ്ങളും നിയമസഭയിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. കിഫ്ബി വഴി എട്ടര വർഷമായി കേരളത്തിൽ വന്നത് സമാനതല്ലാത്ത വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഎഫ്ബി പദ്ധതികളെ വരുമാനദായകമാക്കിയാൽ കേന്ദ്രത്തിന്‍റെ വാദങ്ങളെ മറികടക്കാനാകും. കിഎഫ്ബി എന്നത് ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന സാമ്പത്തിക സ്ഥാപനമായാണ്. യൂസർഫീ വരുമാനത്തിൽ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയും. വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രെഡിറ്റ് സ്കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News