പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു : മുഖ്യമന്ത്രി

സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തി. എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹത

ആര്‍ദ്രം മിഷനിലുടെ പൊതുജനാരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കാന്‍ കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ പല രീതിയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കി. മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറല്‍ ആശുപത്രി മികവുപുലര്‍ത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ ആരോഗ്യ മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റര്‍. പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.

Also Read : ശിവാജിയുടെ ‘പുലിനഖം’ ഇന്ത്യയിലേക്ക് എത്തിക്കും; ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ മന്ത്രി യുകെയിലേക്ക്

സര്‍ക്കാര്‍ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ ആരോഗ്യമേഖല നേടി. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമായും കേരളം മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി എംബി രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ പി.രാജീവ്,വീണാജോര്‍ജ്ജ്,മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്.
കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡ്, കൂട്ടിരിപ്പുകാര്‍ക്കുള്ള ഡോര്‍മറ്ററി തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവുംഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്‌സിംഗ് സ്റ്റേഷനും ഡോക്ടര്‍മാരുടെ പ്രത്യേക മുറികളും രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News