
ലോകമാകെ ഇപ്പോൾ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണെന്നും നമ്മുടെ നാട്ടിലെ ആളുകളും വലിയ തോതിൽ മത്സരങ്ങൾ കാണുന്നവരാണെന്നും പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണം ആരാധകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാണ് നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
സംസ്ഥാനത്ത് കാലവർഷത്തിൽ വേണ്ടത്ര മഴ ലഭിക്കാത്തത് കാരണം അന്തരീക്ഷ താപനില കുറഞ്ഞിട്ടില്ലെന്നും ഇത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിന് ഇടയാക്കിയെന്നുമാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. ഈ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡ്ഡിങ്ങിന് സമാനമായ രീതിയിലുള്ള വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടന്നിരിക്കുന്നത്. ജൂൺ 30 വരെ വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. അപ്രഖ്യാപിതമായ വൈദ്യുതി നിയന്ത്രണം ഇതിനകം തന്നെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

