
വി എസിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം എത്തിയത്ത്. ഇന്നലെ ഹൃദയാഘാദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. ഇന്നലെ സി പി എമ്മിലെ മുതിർന്ന നേതാക്കൾ വി എസിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരിക്കുന്നു.
Also read: ‘പ്രസിഡന്റ് സി ഇ ഒയെ പോലെ’; രാജീവ് ചന്ദ്രശേഖരനെതിരെ ബി ജെ പിയില്‍ പടയൊരുക്കം
കഴിഞ്ഞദിവസം രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് കേരളത്തിൻറെ സമര യൗവനമായ വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ആരോഗ്യനില വഷളായിരുന്നെങ്കിലും പിന്നീട് മരുന്നുകളോട് വിഎസ് പ്രതികരിച്ചു. നിലവിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിരീകരികൾ വിലയിരുത്തുന്നുണ്ട്.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇൻ്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ്, തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വിഎസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമായും ആശയവിനിമയം നടത്തി. കഴിഞ്ഞദിവസം സിപിഐ (എം) ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here