
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്.
സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ആവശ്യമായ ജാഗ്രത സംസ്ഥാന സർക്കാരിന് ഉണ്ടായില്ലെന്നും ഓഹരി കൈമാറ്റത്തിൽ ഒറ്റയ്ക്കോ കൂട്ടമായോ 25% കൂടുതൽ ഓഹരി കൈമാറുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓഹരി കൈമാറ്റം സെബിയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അധാനി ഗ്രൂപ്പ് സെബിക്ക് നൽകിയ അപേക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങത്തത് തൻ്റെ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട സംരക്ഷണം നൽകുമോയെന്നും അദ്ദേഹം ചോദിച്ചു. അതാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
29 -ാം തീയതി അദാധി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയതായി കണ്ടു. മുഖ്യമന്ത്രി നിയമസഭയിൽ ആദ്യം പറഞ്ഞത് ഓഹരി കൈമാറ്റത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഓഹരി കൈമാറ്റത്തിൽ തുറമുഖ – നിയമ – ധനകാര്യ മന്ത്രിമാർ ഫയൽ കാണണമെന്നും ഇവിടെ മൂന്ന് വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് എങ്ങനെയാണ് ഓഹരി കൈമാറാൻ ധൈര്യം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. അവിടെയാണ് വലിയ സംശയം ഉയരുന്നതെന്നും ഇത് ഗുരുതരമായ കരാർ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് കരാർ ലംഘിച്ചിട്ടും ഈ വിഷയം പരിശോധിക്കാനോ നിയമ ഉപദേശം തേടാനോ സർക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെബിക്ക് മുമ്പിൽ പരാതി നൽകാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഒരുതരം ദുരൂഹത ഈ കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളീയരുടെ താത്പര്യം സംരക്ഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അദാനി – മോദി കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചത് രാഹുൽ ഗാന്ധി ആണെന്നും ഒപ്പം കെസി വേണുഗോപാലും പ്രതികരിച്ചതായി അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അദാനിക്ക് തോന്നിയത് പോലെ ചെയ്യാൻ കഴിയും എന്ന് വേണ്യഗോപാൽ പറഞ്ഞു. എന്നാൽ ഇത്ര വലിയ പരിഗണന കേരളത്തിൽ എങ്ങനെ അദാനി ഗ്രൂപ്പിന് ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു. വഴിവിട്ട പരിഗണന കേരളത്തിൽ ആര് നൽകിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവാക്കുന്ന പരിപാടി സർക്കാർ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. അദാനി കമ്പനി സർക്കാരിന് വീണ്ടും കത്ത് നൽകിയതിനാൽ സർക്കാർ വേണം ഓഹരി കൈമാറ്റത്തിൽ തീരുമാനം എടുക്കണമെന്നും ഈ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: റിവേഴ്സ് റെമിറ്റൻസ് പരാമർശം: മുഖ്യമന്ത്രിയുടേത് അതിഥി തൊഴിലാളി വിരുദ്ധതയെന്ന് കാന്തപുരം എപി വിഭാഗം
ജനങ്ങളുടെ സംശയം മാറ്റണമെന്നും സുതാര്യമായി നടക്കേണ്ടത് എല്ലാം സ്വകാര്യമായാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇവിടെ സംസ്ഥാന സർക്കാർ വഴിവിട്ട താത്പര്യത്തിന് വഴങ്ങുകയാണെന്നും അദാനി ഗ്രൂപ്പിന് സർക്കാർ കീഴടങ്ങുമോയെന്നും അദ്ദേഹം ചോദിച്ചു.
സെബിക്ക് നൽകിയ കത്ത് പിൻവലിക്കാൻ അദാനി തയ്യാറായിട്ടില്ലെന്നും അദാനിയുടെ വഴിവിട്ട താത്പര്യത്തിൽ സർക്കാർ വഴങ്ങാതെ ഇരിക്കാൻ ആർജ്ജവം കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കരാർ ലംഘനം ഉണ്ടായിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ദിവ്യ എസ് അയ്യർ നല്ല ഉദ്യോഗസ്ഥയാണെന്നും നല്ല പോലെ ജോലി ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ദിവ്യ എസ് അയ്യരും അദാനി ഗ്രൂപ്പും ആയി മുമ്പ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സർക്കാർ ശക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൽഡിഎഫ് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ടൗൺഷിപ്പ് പണി മനപൂർവ്വം നിർത്തി എത്തി എന്ന് വിചാരിക്കുന്നില്ലെന്നും പണി വേഗം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

