
ലോക സമുദ്ര വ്യപാര ചരിത്രത്തില്‍ തങ്കലിപികളാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പേര്‍ എഴുതി ചേര്‍ക്കുമ്പോള്‍ അത് കേരള ജനതയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (മേയ് രണ്ടിന്) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണ് എന്നാണ് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയും സർക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിന്റെ കെട്ടുറപ്പുമാണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഈ സർക്കാർ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഒരോ മലയാളിക്കുമുള്ള സമ്മാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ കമ്മീഷൻ ചെയ്യപ്പെടുകയാണ്. നാളെ (മേയ് രണ്ടിന്) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണ്.
ഇതിലൂടെ വികസനത്തിന്റെ പുതിയ യുഗത്തിന് നാന്ദി കുറിക്കപ്പെടുകയാണ്. കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയും സർക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിന്റെ കെട്ടുറപ്പുമാണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here