‘ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണ്’; മുൻ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ലെന്ന് പിണറായി വിജയൻ

pinarayi vijayan

നിപയെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് ചെയ്തതുപോലെ നിപയെ ഒരു രാഷ്ട്രീയ ആയുധം ആക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നിപ ഏകോപനത്തിൽ അധികൃതർക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. എ കെ ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും പ്രവർത്തിക്കുന്നത് ഏകോപനം ഇല്ലാതെയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.അന്നത്തെ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്ര ആയുധമാക്കില്ലെന്നും ഉത്തരവാദിത്തപ്പെട്ടവർക്ക് ഇടയിൽ പോലും ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്. ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനം ഇല്ല. ഏകോപനം വളരെ പ്രധാനപ്പെട്ടതാണ്. മന്ത്രി ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്ന രീതിയാണ് കഴിഞ്ഞകാലങ്ങളിൽ ഉണ്ടായത്. പ്രതിരോധ ഘട്ടത്തിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ മാറ്റുന്നു.

also read:കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സ്ഥലം മാറ്റത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സ്ഥലം മാറ്റങ്ങൾക്ക് ലക്ഷങ്ങൾ മറിയുന്ന കാലമായിരുന്നു പത്തുവർഷത്തിനു മുൻപ്. ആ കാലം തിരിച്ചുകൊണ്ടുവരാൻ ആണോ നീക്കം നടക്കുന്നത് എന്ന് സംശയമുണ്ട്. നിപ ബാധ മേഖലയിൽ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു എൽഡിഎഫ് കാലത്തെ ഏകോപനം. ഉത്തരവാദിത്തപ്പെട്ട മന്ത്രി മുൻകയ്യെടുക്കണം. ജാഗ്രത എവിടെയും കാണുന്നില്ല.നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലം അല്ല.നിപയുടെ അതിഗൗരവ സാഹചര്യത്തിലാണ് ഡിഎച്ച്എസിനെ മാറ്റാൻ നടപടിയെടുത്തത്. ഗൗരവം കണക്കിലെടുക്കാതെയുള്ള നടപടി. സാധാരണ നിലയിൽ നടക്കുന്ന സംഗതിയല്ല. സിസ്റ്റത്തോട് നിസ്സഹകരണം കാരണമെന്നാണ് മന്ത്രി പറയുന്നത്. സിസ്റ്റം നടപ്പാക്കാൻ ശ്രമിച്ചതാണ് അവർ. അത് മന്ത്രിയും വകുപ്പും കണക്കിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News