പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ; മുഖ്യമന്ത്രി

ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. മുഖ്യമന്ത്രി കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈസ്റ്റർ ദിന ആശംസകൾ നേർന്നത്.പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ .

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം.
സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News