‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യര്‍ക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ല്‍ പുറത്തിറങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മുതല്‍ 2023 ല്‍ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് വരേക്ക് നീണ്ടു നില്‍ക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്.

Also Read:  ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

പൊന്തന്‍ മാടയും, അമരവും, മതിലുകളും, സാമ്രാജ്യവും, മൃഗയയും കണ്ട മലയാളികള്‍ക്ക് മമ്മൂട്ടിയേക്കാള്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നടനാണ് അദ്ദേഹം. വെള്ളിത്തിരയില്‍ മമ്മൂട്ടി കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ഒരു ഓറയുണ്ട് അതില്‍ നിന്ന് സിനിമാ പ്രേമികള്‍ക്ക് ഇപ്പോഴും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. അച്ഛനായും മകനായും സഹോദരനായും മമ്മൂട്ടി കഥാപാത്രങ്ങള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളങ്ങളെ എപ്പോഴും സിനിമയില്‍ നിലനിര്‍ത്തി.

Also Read: ജി ട്വന്റി ഉച്ചകോടി; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ഒരേ സമയം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്യാങ്സ്റ്റര്‍ സിനിമകള്‍ ചെയ്ത മമ്മൂട്ടി കാഴ്ച, കയ്യൊപ്പ്, ഉണ്ട, ബാബ സാഹേബ് അംബേദ്കര്‍, പേരന്പ് തുടങ്ങിയ കഥാപാത്ര പ്രാധാന്യമുള്ള നിരവധി സിനിമകളും ചെയ്തു. മെഗാസ്‌റാറായും മികച്ച നടനായും തുടരുക എന്ന വെല്ലുവിളി നിറഞ്ഞ സിനിമാ ജീവിതമാണ് മമ്മൂട്ടി എന്നും തെരഞ്ഞെടുത്തിരുന്നത്. അത്തരത്തില്‍ തെരഞ്ഞെടുപ്പുകളില്‍ എല്ലാക്കാലവും വിജയിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പരീക്ഷണ സിനിമകള്‍ക്കും പുതുമുഖ സംവിധായകര്‍ക്കും സിനിമയില്‍ ഇടം കൊടുക്കാന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ജീവിതത്തില്‍ പുലര്‍ത്തുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here