‘ടിക്കറ്റ് നിരക്കുകളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ നടപടി വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വെക്കേഷൻ, ഉത്സാവ സീസണുകൾ പ്രമാണിച്ച് ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് മടങ്ങ് വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ എയർലൈൻ കമ്പനികൾ വരുത്തിയത്. പാവപ്പെട്ട പ്രവാസികളടക്കമുള്ളവർക്ക് ഈ നിരക്ക് ബുദ്ധിമുട്ടാകും. നിരക്കുകൾ മിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യത്തിൽ അനുകൂല നിലപാട് വിമാന കമ്പനികൾ സ്വീകരിച്ചില്ലെന്നും, വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, നിരക്ക് വർദ്ധനവ് പരിഗണിച്ച് വിഷു, ഈസ്റ്റർ, റമദാൻ എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങളുടെ പ്രത്യേക സർവീസ് നടത്താൻ തീരുമാനിച്ചു. ഇതിനായി കേന്ദ്രം അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here