വെറും സേമിയ പായസം അല്ല, ഇനി അടുക്കള ഭരിക്കും ഈ പൈനാപ്പിൾ സേമിയ പായസം ! എളുപ്പത്തിൽ ഉണ്ടാക്കാൻ റെസിപ്പി ഇതാ

pineapple semiya payasam

പായസം ഇഷ്ടമുള്ളവരാണ് എല്ലാവരും. അതിലും വെറൈറ്റികൾക്ക് പിന്നാലെ പോകുന്നവരും ഉണ്ട്. എന്നാൽ ഇന്ന് സേമിയ പായസം ഉണ്ടാക്കി നോക്കിയാലോ ? അതും വെറും സേമിയ പായസം അല്ല, പൈനാപ്പിൾ സേമിയ പായസം. പൈനാപ്പിളിന്റെ ചെറിയ പുളിയും പായസത്തിന്റെ മധുരവും ചേരുമ്പോൾ ഇതൊരു കിടിലൻ സംഭവം തന്നെയാണ്

അവശ്യ ചേരുവകൾ

സേമിയ: 100 ഗ്രാം
പൈനാപ്പിൾ പൊടിയായി അരിഞ്ഞത്: 1 കപ്പ്
നെയ്യ്: 2 ടേബിൾസ്പൂൺ
പഞ്ചസാര: ആവശ്യത്തിന് (ഏകദേശം അരക്കപ്പ്)
തേങ്ങാപ്പാൽ: 2 കപ്പ് (ഒന്നാംപാൽ, രണ്ടാംപാൽ)
ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്

ALSO READ: പപ്പടം പെട്ടെന്ന് തണുത്ത് പോകുന്നുണ്ടോ, ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ പ്രശ്നം പരിഹരിക്കാം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇതേ നെയ്യിൽ പൊടി പൊടിയായി അരിഞ്ഞുവെച്ച പൈനാപ്പിൾ ഇട്ട് അല്പം പഞ്ചസാരയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി നെയ്യിൽ സേമിയ നന്നായി വറുത്തെടുക്കുക. വറുത്ത സേമിയയിലേക്ക് രണ്ടാംപാൽ ഒഴിച്ച് വേവിക്കുക. സേമിയ വെന്ത് കഴിയുമ്പോൾ പൈനാപ്പിളും പഞ്ചസാരയും ഇതിലേക്ക് ചേർക്കുക. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ ഒന്നാംപാൽ ചേർത്ത് തിളയ്ക്കുന്നതിന് മുൻപായി അടുപ്പിൽ നിന്നും വാങ്ങുക. അവസാനം ഏലയ്ക്കാപ്പൊടിയും വറുത്തുവെച്ച അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയും ചേർക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News