മലയാളത്തിന്റെ ‘നിർമ്മാല്യം’; പി ജെ ആൻ്റണി: അരങ്ങിലെ വിപ്ലവകാരിയുടെ ഓർമകൾക്ക് മുന്നിൽ…

p j antony

മലയാള സിനിമയിലേക്ക് ആദ്യമായി ‘ഭരത് ‘ പുരസ്കാരം എത്തിച്ച, അഭിനയത്തെ വെറുമൊരു വേഷപ്പകർച്ചമാത്രമല്ലെന്ന് തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു പി ജെ ആന്റണി. ആ അതുല്യ പ്രതിഭയുടെ ഓർമ ദിനമാണ് ഇന്ന്. നാടകത്തിൽ തുടങ്ങി സിനിമയുടെ കൊടുമുടിയിലെത്തിയ ആ ജീവിതം ഇന്നും പുതുതലമുറയ്ക്ക് ഒരു വലിയ പാഠപുസ്തകമാണ്.

അഭിനയ ജീവിതം
വെളിച്ചപ്പാടിൽ നിന്നും ഭരത് പുരസ്കാരത്തിലേക്ക് മലയാളനാടകവേദിയിൽ നിന്നാണ് പി ജെ ആന്റണി എന്ന അഭിനയ പ്രതിഭ ഉദിച്ചുയർന്നത് . പിന്നീട് ‘പി ജെ തിയേറ്റേഴ്സ് ‘ എന്ന സമിതി രൂപീകരിച്ച് നാടകകലയെ ജനകീയമാക്കി. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ” നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ മലയാളി ആയി അദ്ദേഹം മാറി. മുറപ്പെണ്ണ്, നദി, അടിമകൾ തുടങ്ങിയ ചിതങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ
മായാതെ നിൽക്കുന്നു .

സാഹിത്യ സംഭാവനകൾ
അഭിനയത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിൻ്റെ സർഗ്ഗശക്തി. അദ്ദേഹം ഒരു മികച്ച എഴുത്തുകാരൻ കൂടി ആയിരുന്നു. മുപ്പതോളം നാടകങ്ങൾ അദ്ദേഹം രചിച്ചു. സാമൂഹിക അനീതികൾക്ക് എതിരെയുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ‘ഇട്ടിക്കണ്ണൻനായർ’, ‘എനിക്ക് മരണമില്ല ‘തുടങ്ങിയ നോവലുകളിലൂടെ അദ്ദേഹം തന്റെ സാഹിത്യ മികവ് തെളിയിച്ചു . ‘പെരിയാറേ പെരിയാറേ….’ എന്ന പ്രശക്തമായ ഗാനം ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നതാണ്. സിനിമയുടെ കഥയും തിരക്കഥയും എഴുതുന്നതിലും അദ്ദേഹം മികവ് കാട്ടി.

Also read: പ്രിയമുള്ള കുഞ്ഞു പ്രതിഭേ ക്ലിന്റേ…! ആ കുഞ്ഞുവിരലുകൾ തീർത്ത വർണ്ണചിത്രങ്ങൾ ഇനി ജി സി ഡി എ ഗ്യാലറിയെ മനോഹരമാക്കും

രാഷ്ട്രീയവും ജീവിതവും

1923 – ൽ എറണാകുളത്തെ എളമക്കരയിൽ ജനിച്ച ആന്റണി , തന്റെ കൗമാര്യത്തിൽ തന്നെ വിപ്ലവവീര്യമുള്ള ആളായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ച അനുഭവം അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെ സ്വാധീനിച്ചു. തിരിച്ചെത്തിയ ശേഷം അദ്ദേഹം കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളോടും പുരോഗമനകലാപ്രസ്ഥാനങ്ങളോടും ചേർന്ന് പ്രവർത്തിച്ചു . കല വെറുമൊരു വിനോദോപാധിയല്ല, മറിച്ച് സമൂഹത്തെ മാറ്റാനുള്ള ആയുധമാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രീയനിലപാടുകളിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തില്ല .
പി ജെ ആന്റണി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് നിമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ ആവേശമുണർത്തുന്ന രൂപമാണ്. എന്നാൽ അതിലുപരിയായി മലയാളനാടകത്തെ ആധുനികവൽക്കരിച്ച, സാഹിത്യത്തിൽ തന്റെതായ ഇടം കണ്ടെത്തിയ ഒരു ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News