
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മലക്കം മറിഞ്ഞ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. തുരങ്കപാതയുടെ പൂർണ്ണ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണെന്ന് ദിവസങ്ങൾക്ക് മുൻപ് നിയമസഭയിൽ പറഞ്ഞ മന്ത്രി, ദുരന്തത്തിന് പിന്നാലെ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞത് എല്ലാം കൊങ്കൺ റെയിൽവേയുടെ തലയിലാണെന്നാണ്.
ദില്ലിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പൊതു മരാമത്ത് മന്ത്രി പി കെ ബഷീറിനോട് വയനാട് തുരങ്കപാതയിലെ മണ്ണിടിച്ചിലിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി എല്ലാം കൊങ്കൺ റെയിൽവേയുടെ കയ്യിലാണെന്നും PWDക്ക് അതുമായി ബന്ധവുമില്ല എന്നായിരുന്നു. എന്നാൽ നിയമസഭയിലെ രേഖകൾ പരിശോധിച്ചാൽ മന്ത്രിയുടെ ഈ വാദം കളവാണെന്ന് വ്യക്തമാകും ജൂൺ 29 ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മലമ്പുഴ എം.എൽ.എയ്ക്ക് ഇതേ മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത് തുരങ്കപാതയുടെ ഇല്ലാ കാര്യങ്ങളും ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പാണെന്നാണ്.
ALSO READ: മോദിയുടെ നാവിന് പൂട്ടിട്ട് സ്വർണ, വെള്ളി നാണയങ്ങൾ; ആർഎസ്എസ് രൂപം നൽകിയ രാമൻ
ആനക്കാംപൊയിലിൽ രണ്ട് ടണലുകളിൽ ഒന്നിന്റെ 65 മീറ്റർ തുരന്നുകഴിഞ്ഞെന്നും, ഇപ്പോൾ മണ്ണിടിച്ചിലുണ്ടായ നോർത്ത് പോർട്ടലിൽ ടണൽ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും അന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. വയനാട്ടിൽ മണ്ണൊലിപ്പും പ്രതിസന്ധിയും ഉണ്ടായപ്പോൾ കൈ കഴുകി കൊങ്കൺ റെയിൽവേയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിയുടെ നീക്കം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

