കരിമണൽ ഖനനം: മുഖ്യമന്ത്രിക്ക് വിപരീത വാ​ദവുമായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

pk kunhalikkutty

കരിമണൽ ഖനനത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പികെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ. കരിമണൽ മേഖലയിൽ സ്വകാര്യവത്കരണമില്ല. ആലപ്പുഴയിലെ കരിമണൽ തൊടാൻ അനുവദിക്കില്ലെന്നും വ്യവസായ മന്ത്രി പറഞ്ഞു. ബജറ്റിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് നേർവിപരീദമാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.

കരിമണൽ ഖനനത്തിലും സ്വകാര്യവത്ക്കണത്തിലും മദ്യനയത്തിലും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും പലതട്ടിലാണ് അഭിപ്രായം. മുഖ്യമന്ത്രി തന്നെ ആദ്യം പറയുന്നതിൽ നിന്ന് യൂടേൺ അടിക്കുന്ന കാഴ്ചയും നിരവധി തവണ കേരളം കണ്ടു. വിഭവ സമാഹരണത്തിനായി സ്വകാര്യവത്ക്കരണത്തിന്റെ വാതിൽ തുറക്കാനായിരുന്നു മുഖ്യമന്ത്രി നീക്കം നടത്തിയത്. പക്ഷെ വ്യാപകമായ എതിർപ്പ് ഉയർന്നതോടെ സർക്കാരിലും മുന്നണിയിലും ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.

Also read: ഓവർ ലോഡ്; ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ഓടുന്നത് ദുരന്തത്തിലേക്കെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്

അതാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടികളിൽ നിന്ന് വ്യക്തമാകുന്നത്. ജന വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കും യു ഡി എഫ് സർക്കാരിനുമെതിരെ വലിയ വിമർശനങ്ങളാണ് വ്യാപകമായി ഉയർന്ന് വരുന്നത്. ആദ്യം ഒന്ന് പറയുകയും പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്യുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബുദ്ധിമുട്ടുള്ള കാര്യവുമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News