മറ്റ് നേതാക്കളെ വളരാ‍ൻ അനുവദിക്കാതെ കണ്ണൂർ ജില്ലയെ കൈയ്യിലിട്ട് അമ്മാനമാടുകയാണ് കെ സുധാകരൻ; പി കെ രാഗേഷ്

കെപിസിസി അധ്യക്ഷൻ കെ സുധാകരനും കണ്ണൂർ ഡിസിസി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂരിലെ മുതിർന്ന നേതാവ് പികെ രാഗേഷ്. മറ്റ് നേതാക്കളെ വളരാനനുവദിക്കാതെ കണ്ണൂർ ജില്ലയെ കൈയ്യിലിട്ട് അമ്മാനമാടുകയാണ് കെ സുധാകരനെന്ന് പികെ രാഗേഷ് പറഞ്ഞു.അസംതൃപ്തരായ നേതാക്കളെയും സമാന മനസ്കരെയും ഒപ്പം നിർത്തി സമാന്തര പ്രവർത്തനം നടത്തുമെന്നും പികെ രാഗേഷ് പറഞ്ഞു.

കണ്ണൂർ മേയർ ടിഒ മോഹനന്റെ നേതൃത്വത്തിൽ ഡിസിസിയിൽ ഒരു ഉപജാപക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പികെ രാഗേഷ് പറഞ്ഞു. ഈ സംഘത്തിൽ ചില മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്.കെ സുധാകരൻ നേതാക്കളെ വളരാൻ അനുവദിക്കുന്നില്ല. പ്രധാനികളും കരുത്തരായരെയുമെല്ലാം പല കാരണങ്ങൾ പറഞ്ഞ് പുറത്താക്കി.അസംതൃപ്തരെയും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരെയും ഒരുമിപ്പിച്ച് സമാന്തര സംഘടനയായി പ്രവർത്തിക്കുമെന്നും പികെ രാഗേഷ് പറഞ്ഞു. ഇങ്ങനെപോയാൽ കണ്ണൂർ ജില്ലയിൽ പാർട്ടി പരിപാടിക്ക് ദിവസക്കൂലിക്ക് ആളുകളെ ഇറക്കേണ്ടി വരുമെന്നും രാഗേഷ് പറഞ്ഞു.പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാർട്ടി നേതൃത്വം ക്വട്ടേഷൻ സംഘത്തെ കണ്ണൂരിലെത്തിച്ച് റിസോർട്ടിൽ താമസിപ്പിച്ചുവെന്ന ഗുരുതര ആരോപണവും പികെ രാഗേഷ് ഉന്നയിച്ചു.

ക്വട്ടേഷൻ സംഘത്തലവനാണ് കെ സുധാകരനെന്നും പികെ രാഗേഷിന്റെ ആരോപണം ഇത് ശരിവയ്ക്കുന്നതാണെന്നുമായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം.

പളളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് പികെ രാഗേഷിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയത്.ഇതിന് പിന്നാലെയാണ് അസംതൃപ്തരെ ഒപ്പം ചേർത്ത് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ പികെ രാഗേഷിന്റെ പടപ്പുറപ്പാട്.

Also Read: ഷാജൻ സ്കറിയക്കെതിരെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു, ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here