നാൻ കേട്ടത് 1000, ആനാ അവർ എനക്ക് കൊടുത്തത് 200 ! പാർട്ടി പുറത്താക്കിവരെ അണിനിരത്തി പി.കെ ശശിയുടേയും സംഘത്തിന്റേയും യോഗം

PK Sasi

സ്ത്രീപീഡനം, സാമ്പത്തിക തിരിമറി എന്നിവ കണ്ട് പിടിച്ചതിനെ തുടർന്ന്, പാർട്ടി പുറത്താക്കിവരെ അണിനിരത്തി പാലക്കാട് പി.കെ ശശിയുടേയും സംഘത്തിന്റേയും യോഗം. ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്ന പറഞ്ഞ യോഗത്തിന് എത്തിയത് 200ൽ താഴെയാളുകൾ മാത്രം. സിപിഐഎം നേതാക്കൾക്ക് എതിരെ വ്യക്തിയധിക്ഷേപം നടത്തി യോഗം പിരിഞ്ഞു.

Also read: ജസ്‌ലിയയുടെ അപകട മരണം; അന്വേഷണത്തിന് പൊലീസിൻ്റെ പ്രത്യേക സംഘം

തദേശ തെരഞ്ഞെടുപ്പിൽ ജനകീയ മതേതര മുന്നണി എന്ന പേരിൽ മത്സരിച്ചവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പാലക്കാട് കൊഴിഞ്ഞാപ്പാറ തമിഴ്നാട് അതിർത്തിയിൽ നിന്നും തമിഴ്നാട് സ്വദേശികളേയും, തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് യുഡിഎഫ് പ്രവർത്തകരേയും എത്തിച്ചിരുന്നു. പാലക്കാട് ടൗണിൽ നിന്ന് മാറി ചന്ദ്രനഗറിലെ സരസ്വതി കല്യാണമണ്ഡപത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

Also read: ആർക്ക് ഇളവ് നൽകും ? ആരെ തഴയും ? എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം

പക്ഷെ, എത്തിയതാകട്ടെ 200ൽ താഴെ മാത്രം ആളുകൾ. കേരള ടൂറിസം വികസന ബോർഡ് ചെയർമാനായിരുന്ന സിപിഐഎംന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമായ പി.കെ ശശിയായിരുന്നു ഉദ്ഘാടകൻ. സിപിഐഎം നേതാക്കളോടുള്ള വ്യക്തിപരമായ വിദ്വേഷം മുഴുവൻ പ്രസംഗത്തിൽ നിറച്ച പി.കെ ശശി പാർട്ടി അധിക്ഷേപിക്കാനും മറന്നില്ല.

Also read: ‘തളരരുത്, ഒപ്പമുണ്ട്’; വാക്ക് പാലിച്ച് ഗോവിന്ദൻ മാഷ്, വയനാട്ടിലെ വനിതാ സംരംഭകയ്ക്ക് കൈത്താങ്ങായി സി.പി.ഐ.എം മാറിയ കഥ

പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഹരിദാസ്, തുടർച്ചയായി പാർട്ടി വിരുദ്ധപ്രവർത്തനം കണ്ടെത്തിയ എം.സതീഷ്, രസീത് ബുക്ക് വ്യാജമായി ഉണ്ടാക്കി പണപിരിവ് നടത്തിയത് പാർട്ടി കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ടയാൾ തുടങ്ങിയവരായിരുന്നു യോഗത്തിന് നേതൃത്വം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് – ബിജെപി പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കൽ കൂടിയായിരുന്നു യോഗ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News