‘പ്രതിഷേധ രീതികളുടെ എല്ലാ ജനാധിപത്യ മരാദ്യകളും ലംഘിച്ചു’; വീണാ ജോർജിനെതിരെ ശവപ്പെട്ടി ഉയർത്തിയ യൂത്ത് കോൺഗ്രസിനേയും ബിജെപിയേയും വിമർശിച്ച് പി കെ ശ്രീമതി ടീച്ചർ

PK Sreemathi

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസും ബിജെപിയും കാണിച്ചു കൂട്ടുന്ന ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ച് പി കെ ശ്രീമതി ടീച്ചർ.
പലവിധത്തിലുള്ള പ്രതിഷേധവും പ്രക്ഷോഭവും കണ്ടിട്ടുണ്ട്, എന്നാൽ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രക്ഷോഭം എന്ത് അർത്ഥത്തിലുള്ളതാണ് എന്ന് ശ്രീമതി ടീച്ചർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

വീണാ ജോർജ്ജിനെ ശവപ്പെട്ടി കാണിച്ച് ഭീഷണിപ്പെടുത്തുകയാണോ എന്നറിയില്ല. അല്ലെങ്കിൽ ആരോഗ്യമന്ത്രി ഒരു വനിത ആയതു കൊണ്ടാണോ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസ്കാർ പ്രക്ഷോഭം നടത്തിയതെന്നും ശ്രീമതി ടീച്ചർ വിമർശിച്ചു. പ്രതിഷേധത്തിൻ്റെ രീതി എല്ലാ ജനാധിപത്യ മരാദ്യകളും ലംഘിച്ചതായി പറഞ്ഞ അവർ ഒരു വനിതയോട് മാന്യതയുടെ എല്ലാ അതിർവരമ്പും ഭേദിച്ചു കൊണ്ടുള്ള പ്രവൃത്തിയാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തി. പ്രതിഷേധത്തിനു മൂർച്ച കൂട്ടാൻ സംസ്കാര ശൂന്യവും നിന്ദ്യവുമായ നിലപാട് സ്വീകരിക്കുന്നത് അന്തസ്സുള്ള ഒരു സംഘടനക്ക് യോജിച്ചതല്ലെന്നും പി കെ ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.

ALSO READ; “ബിന്ദുവിൻ്റെ മരണം അങ്ങേയറ്റം വേദനാജനകം”: കെ കെ ഷൈലജ ടീച്ചർ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പലവിധത്തിലുള്ള പ്രതിഷേധവും പ്രക്ഷോഭവും കണ്ടിട്ടുണ്ട് .യൂത്ത് കോൺഗ്രസിൻ്റേയും BJ Pയുടേയും പ്രതിഷേധത്തിൻ്റെ രീതി എല്ലാ ജനാധിപത്യ മരാദ്യകളും ലംഘിച്ചു- വീണാ ജോർജ്ജിനെ ശവപ്പെട്ടി കാണിച്ച് ഭീഷണിപ്പെടുത്തുകയാണോ എന്നറിയില്ല അഥവാ ആരോഗ്യമന്ത്രി ഒരു വനിത ആയതു കൊണ്ടാണോ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസ്കാർ പ്രക്ഷോഭം നടത്തിയത്?ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ ശവമായി ചിത്രീകരിക്കുന്നത് കടന്ന കൈയായിപ്പോയി ഭരണാധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ പ്രതിഷേധമുണ്ടാവാം.

എന്നാൽ ഇവിടെ പ്രതിഷേധത്തിൻ്റെ രീതി അതും ഒരു വനിതയോട് മാന്യതയുടെ എല്ലാ അതിർ വരമ്പും കടന്നിരിക്കുന്നു. അത് അങ്ങേയറ്റത്തെ അധിക്ഷേപവും അപമാനകരവുമായി ചില ബാനറുകളിൽ നരഭോജി എന്നും എഴുതിക്കണ്ടു. പ്രതിഷേധത്തിനു മൂർച്ച കൂട്ടാൻ സംസ്ക്കാരശൂന്യവും നിന്ദ്യവുമായ നിലപാട് സ്വീകരിക്കുന്നത് അന്തസ്സുള്ള ഒരു സംഘടനക്ക് യോജിച്ചതല്ല. ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News