താനൂര്‍ ബോട്ടപകടം; മരണപെട്ടവരുടെ വീടുകൾ സന്ദര്‍ശിച്ച് ശ്രീമതി ടീച്ചർ

താനൂരിൽ ബോട്ട് അപകടത്തിൽ മരണപെട്ടവരുടെ വീടുകൾ സന്ദർശിച്ച് ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എഐഡിഡബ്ല്യുഎ) അധ്യക്ഷ പി.കെ ശ്രീമതി ടീച്ചര്‍. കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട ഉമ്മയെയും ശ്രീമതി ടീച്ചര്‍ സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മഹിളാ അസോസിയേഷന്‍ എല്ലാ പിന്തുണയും സഹായവും ഏതു സമയത്തും ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.

ക‍ഴിഞ്ഞ ഞായറാ‍ഴ്ച രാത്രി ഏ‍ഴരയോടെ താനൂര്‍ പൂരപ്പു‍ഴ തൂവല്‍ത്തുരുത്തില്‍ ബോട്ട് മുങ്ങി പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ  22 പേര്‍ മരണപ്പെട്ടത്. വിനോദ സഞ്ചാരത്തിന് ലൈസന്‍സോ ഫിറ്റ്നസോ ഇല്ലാത്ത അറ്റ്ലാന്‍റിക് എന്ന ബോട്ടിലാണ് ഉള്‍കൊള്ളാവുന്നതിലധികം ആളുകളെ കയറ്റി യാത്ര ചെയ്തത്. 37 പേരാണ് ലൈഫ് ജാക്കറ്റ് പോലുമില്ലാതെ രാത്രിയില്‍ ബോട്ട് യാത്ര നടത്തിയത്. വൈകിട്ട് അഞ്ചിന്  ശേഷം ബോട്ട് യാത്ര പാടില്ലെന്ന നിയമവും ലംഘിക്കപ്പെട്ടു. ബോട്ട് ഉടമ നാസര്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് പിടിയിലായി ഇപ്പോള്‍ റിമാന്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here