സൂപ്പർ ഹിറ്റുകളുടെ നിർമാതാവ്, പി കെ ആർ പിള്ള അന്തരിച്ചു

സിനിമാ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ പട്ടിക്കാട്ടെ വീട്ടിലായായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൃശൂരിലെ വീട്ടിൽ നടക്കും.

1984-ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം.ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പി കെ ആർ പിള്ള ഒരുക്കിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here