ഒരു ദിവസത്തെ ലീവിൽ കറങ്ങാൻ പോകാൻ സ്ഥലം തപ്പുകയാണോ? തിരുവനന്തപുരത്ത് ഇവിടെയൊക്കെ കറങ്ങാം

ഒരു ദിവസത്തെ ലീവ് മാത്രം ലഭിക്കുമ്പോൾ നമ്മൾ താമസിക്കുന്ന സ്ഥലത്തു തന്നെയുള്ള സ്ഥലങ്ങളിൽ പോകുവാൻ നമുക്ക് ഇഷ്ടമാണ്. തലസ്ഥാന നാഗരിയിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കുവാൻ ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. തിരുവനന്തപുരം മനോഹരമായ തീരങ്ങൾക്കും ചരിത്രപരമായ സ്മാരകങ്ങൾക്കും പ്രശസ്തമാണ്. ഒരു ദിവസം കൊണ്ട് തന്നെ സന്ദർശിക്കാൻ പറ്റിയ പ്രധാന സ്ഥലങ്ങൾ:

1 പത്മനാഭസ്വാമി ക്ഷേത്രം

ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വിശ്വപ്രശസ്തമായ ഈ ക്ഷേത്ര ദർശനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.

2 കോവളം ബീച്ച്

ഈ ബീച്ചിലെ സൂര്യാസ്തമയം നമ്മെ അതിശയിപ്പിക്കും. ധാരാളം കഫേകളും ഈ ബീച്ചിലുണ്ട്. തിരുവനന്തപുരത്ത് ഒരു ദിവസം കൊണ്ട് തന്നെ പോകാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്.

3 നേപ്പിയർ മ്യൂസിയം

എല്ലാ ടൂറിസ്റ്റുകൾക്കും രസകരമായ അനുഭവം സമ്മാനിക്കുന്ന ഒരു ഇടമാണ് ഈ മ്യൂസിയം. ചരിത്രവും കലയും കൂടിച്ചേരുന്ന മ്യൂസിയത്തിനുള്ളിൽ പുരാതന വസ്തുക്കളും ചിത്രകലകളും കാണാം.

4 ശങ്കുമുഖം ബീച്ച്

മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് വിമാനത്താവളത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ശങ്കുമുഖം ബീച്ച്,

5 വേളി ടൂറിസ്റ്റ് വില്ലേജ്

കുടുംബസമേതം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് വേളി ടൂറിസ്റ്റ് വില്ലേജ്. അവിടുത്തെ ബോട്ട് റൈഡും കുട്ടികൾക്കുള്ള കളിസ്ഥലവും വില്ലേജിന്റെ പ്രധാന സവിശേഷതകളാണ്.

തിരുവനന്തപുരത്ത് ഒരു ദിവസം കൊണ്ട് തന്നെ ഇങ്ങനെ അനേകം സ്ഥലങ്ങൾ സന്ദർശിച്ച് മനോഹരമായ യാത്ര പ്ലാൻ ചെയ്യാം. തിരുവനന്തപുരം സൂ, ലുലു മാൾ, പാർക്കുകളും മറ്റ് ആകർഷണങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News