കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി; വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്: ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ധനമന്ത്രി. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ വെട്ടിക്കുറവുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നുവെന്നും കേരള മാതൃകയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടക്കണം എന്നതാണ് ഇത്തരം പ്രവര്‍ത്തികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

കൂടാതെ ടൂറിസം വ്യവസായം തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം, സാധാരണക്കാർ ആശങ്കപ്പെടേണ്ട: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News