ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു

ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു. അപകടത്തിൽ പതിനാല് പേർ മരിച്ചു. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ടത്. നോര്‍ത്തേണ്‍ ആമസോണിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് സംഭവം.

ALSO READ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

കനത്ത മഴയും കാഴ്ച മങ്ങിയതുമാണ് അപകടത്തിന് കാരണമായത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ വിമാനം തകരുകയായിരുന്നു. പന്ത്രണ്ട് യാത്രക്കാരും രണ്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചെന്നാണ് ബ്രസീൽ സിവിൽ ഡിഫൻസ് അറിയിച്ചത്.

ALSO READ: കണ്ണൂർ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News