
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. രാജസ്ഥാനിലെ ചുരുവിലാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ പൈലറ്റ് മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സൂറത്ത്ഗഡ് എയർബേസിൽനിനന്നായിരുന്നു വിമാനം പറന്നുയർന്നത്.
അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

